അവസാനഘട്ടത്തിന് തൊട്ടുമുമ്പ് 'അഗാധ ധ്യാനത്തില്‍': കാവി പുതച്ച് 12,200 അടി മുകളിലുള്ള ഗുഹയ്ക്കുള്ളില്‍ മണിക്കൂറുകള്‍ നീണ്ട ഏകാന്ത ധ്യാനത്തില്‍ മോഡി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, May 18, 2019

അവസാനഘട്ടത്തിന് തൊട്ടുമുമ്പ് 'അഗാധ ധ്യാനത്തില്‍': കാവി പുതച്ച് 12,200 അടി മുകളിലുള്ള ഗുഹയ്ക്കുള്ളില്‍ മണിക്കൂറുകള്‍ നീണ്ട ഏകാന്ത ധ്യാനത്തില്‍ മോഡി

കേദാര്‍നാഥ്: പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിനു മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ പുണ്യ ഭൂമിയില്‍ പ്രാര്‍ത്ഥനകളിലും ധ്യാനത്തിലും മുഴുകി പ്രധാനമന്ത്രി നരേന്ദ്രമോഡി. ഉത്തരാഖണ്ഡില്‍ രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനാണ് മോഡി എത്തിയിരിക്കുന്നത്. കേദാര്‍നാഥിനു സമീപമുള്ള പുണ്യ ഗുഹയ്ക്കുള്ളില്‍ അഗാധ ധ്യാനത്തില്‍ ഇരിക്കുന്ന മോഡിയുടെ ചിത്രങ്ങള്‍ പുറത്തുവന്നതോടെയാണ് മോഡിയുടെ പുണ്യഭൂമിയിലെ യാത്ര ശ്രദ്ധേയമായത്. കേദാര്‍നാഥ് അമ്പലത്തിലെ പ്രാര്‍ത്ഥനകള്‍ക്കു ശേഷമാണ് മോഡി കാവി പുതച്ച് ഗുഹയ്ക്കുള്ളില്‍ ധ്യാനത്തിലായിരുന്നത്.

ഏഴാം ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന ഞായറാഴ്ച ബദ്രിനാഥ് ക്ഷേത്രത്തിലും സന്ദര്‍ശനം നടത്തിയതിനു ശേഷമായിരിക്കും ഉച്ചകഴിഞ്ഞ് ഡല്‍ഹിക്ക് മടങ്ങുക. ബിജെപിയുടെ ഉത്തരാഖണ്ഡ് സംസ്ഥാന ഘടകത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലും കാവി പുതച്ച് മോഡി ധ്യാനത്തിലിരിക്കുന്ന ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടു. കൈകള്‍ കൂപ്പി ഗുഹയെ വണങ്ങുന്ന ചിത്രവും പുറത്തുവന്നിട്ടുണ്ട്. മാധ്യമ പ്രവര്‍ത്തകരെയെല്ലാം മടക്കി അയച്ച മോഡി നാളെ രാവിലെ വരെ രുദ്രാ ഗുഹയില്‍ ഏകാന്ത ധ്യാനം നടത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്. പരിസരം മുഴുവന്‍ കനത്ത സുരക്ഷയിലാണ്.

നേരത്തെ പരമ്പരാഗത പഹാഡി വസ്ത്രമണിഞ്ഞ് രോമക്കമ്പിളി പുതച്ചാണ് കേദാര്‍നാഥ് ക്ഷേത്രത്തിലെത്തിയത്. അരമണിക്കൂറോളം ക്ഷേത്രത്തില്‍ ചിലവഴിച്ച മോഡി ക്ഷേത്രം വലം വെയ്ക്കുകയും ചെയ്തു. രണ്ടരമണിക്കൂറോളം നടന്നാണ് മോഡി രുദ്രാ ഗുഹയിലെത്തിയത്. പുണ്യഭൂമി സന്ദര്‍ശനത്തിനിടെ കേദാര്‍നാഥ് വികസന പ്രോജക്ടും മോഡി ചര്‍ച്ച ചെയ്തു.

രണ്ടാം വട്ടവും ജനവിധി തേടുന്ന മോഡിയുടെ മണ്ഡലമായ യുപിയിലെ വരാണസിയില്‍ അവസാന ഘട്ടമായ ഞായറാഴ്ചയാണ് വോട്ടെടുപ്പ്. ഉത്തരാഖണ്ഡ് യാത്രയ്ക്കിടെ പ്രകൃതിരമണിയമായ ചിത്രങ്ങള്‍ മോഡി തന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്. പ്രധാനമന്ത്രിയായ ശേഷം മോഡി നിരവധി തവണയാണ് ഹിമാലയത്തിലെ പുണ്യഭൂമി സന്ദര്‍ശിക്കാനെത്തിയിരിക്കുന്നത്. അതിശൈത്യത്തെ തുടര്‍ന്ന് ആറു മാസത്തോളം അടച്ചിട്ടിരുന്ന രുദ്രപ്രയാഗ് ജില്ലയിലുള്ള കേദാര്‍നാഥ് ക്ഷേത്രം ഈ മാസം ആദ്യമാണ് വീണ്ടും തീര്‍ത്ഥാടകര്‍ക്കായി തുറന്നത്.



from mangalam.com http://bit.ly/2Jr3gUd
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages