ന്യൂഡല്‍ഹി: തന്നെ മൗനിയായ പ്രധാനമന്ത്രിയെന്ന് പരിഹസിച്ചിരുന്നുവെങ്കിലും താനൊരിക്കലും മാധ്യമങ്ങളെ കാണാന്‍ ഭയപ്പെട്ടിരുന്നില്ലെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. താന്‍ പതിവായി മാധ്യമങ്ങളെ കണ്ടിരുന്നു. എല്ലാ വിദേശയാത്രകള്‍ക്ക് ശേഷവും വാര്‍ത്താസമ്മേളനം വിളിക്കുകയും ചെയ്തിരുന്നുവെന്നും മന്‍മോഹന്‍ സിങ് വ്യക്തമാക്കി.
ചേഞ്ചിംഗ് ഇന്ത്യ എന്ന തന്റെ പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് മന്‍മോഹന്‍ സിങ് ഈ പരാമര്‍ശം നടത്തിയത്. പ്രധാനമന്ത്രി മോഡിയുടെ വാര്‍ത്താ സമ്മേളനത്തിന്റെ പശ്ചാത്തലത്തില്‍ മന്‍മോഹന്‍ സിങ്ങിന്റെ പ്രസ്താവന വീണ്ടും ചര്‍ച്ചയാവുകയാണ്്.
പ്രധാനമന്ത്രി മോഡി മാധ്യമങ്ങളെ കാണുന്നില്ലെന്ന വിമര്‍ശനങ്ങള്‍ക്കിടെ ഇന്നലെയാണ് ആദ്യമായി അദ്ദേഹം മാധ്യമങ്ങളെ കണ്ടത്. എന്നാല്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കൊന്നും മറുപടി പറയാന്‍ മോഡി തയ്യാറായില്ല. എല്ലാ ചോദ്യങ്ങള്‍ക്കും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായാണ് മറുപടി പറഞ്ഞത്. റഫാല്‍ അഴിമതിയും പ്രഗ്യാ സിംഗിന്റെ ഗോഡ്‌സെ അനുകൂല പ്രസ്താന അടക്കമുള്ള വിവാദങ്ങളും മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചുവെങ്കിലും പ്രധാനമന്ത്രി പ്രതികരിച്ചില്ല.
from mangalam.com http://bit.ly/2QdPNzU
via IFTTT
No comments:
Post a Comment