ഹൈദരാബാദ്: ടോള്‍ ചോദിച്ച ടോള്‍ പ്ലാസ ജീവനക്കാരനുനേരെ തട്ടിക്കയറി ആന്ധ്രാപ്രദേശ് സിവില്‍ സപ്ലൈസ് മന്ത്രി പ്രതിപതി പുല്ല റാവുവിന്റെ ഭാര്യ പി.വെങ്കട്ട കുമാരി. തെലങ്കാനയിലെ നല്‍ഗോണ്ട ജില്ലയില്‍ ഹൈദരാബാദ്-ഗുണ്ടൂര്‍ ഹൈവേയില്‍ വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. 56 രൂപ ടോള്‍ സ്വീകരിക്കുന്നതിനായി തന്നെ അനാവശ്യമായി തടഞ്ഞുവെച്ചുവെന്ന് ആരോപിച്ചായിരുന്നു ഇവരുടെ വഴക്ക്.
മന്ത്രിപത്‌നി ടോള്‍ പ്ലാസ ജീവനക്കാരോട് തട്ടിക്കയറുന്നതും അവരുടെ മറുപടിയുമെല്ലാം ആന്ധ്രയില്‍ നവമാധ്യമങ്ങളില്‍ ഏറെ വൈറലായിരിക്കുകയാണ്. ചില്‍കലുരിപേട്ട് ണ്ഡേലത്തില്‍ നിന്നുള്ള തെലുങ്കുദേശം പാര്‍ട്ടിയുടെ പ്രതിനിധിയാണ് മന്ത്രി പല്ലുറാവു.
സൗജന്യയാത്ര അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് മന്ത്രിപത്‌നി വഴക്കിട്ടതെന്ന് ടോള്‍ പ്ലാസ ജീവനക്കാര്‍ പറയുന്നു. എം.എല്‍.എ കാറില്‍ ഉണ്ടായിരുന്നില്ല. ജനപ്രതിനിധിയില്ലാത്ത വാഹനത്തിന് സൗജന്യ യാത്ര അനുവദിക്കാന്‍ കഴിയില്ലാതെ കൂടാതെ കാറില്‍ പതിച്ചിരുന്ന 'എം.എല്‍.എ സ്റ്റിക്കര്‍ ' 2018 ഡിസംബറില്‍ കാലാവധി കഴിഞ്ഞതായിരുന്നുവെന്നും ജീവനക്ാരന്‍ പറയുന്നു.
ടോള്‍ അടയ്ക്കാതെ വാഹനം കടത്തിവിടില്ലെന്ന് ജീവനക്കാരും പറഞ്ഞതോടെ തര്‍ക്കം ഏറെനേരം തുടര്‍ന്നു. ഇതോടെ ഹൈവേയില്‍ വന്‍ ഗതാഗത കുരുക്കുമുണ്ടായി. മറ്റു മാര്‍ഗമില്ലെന്നു വന്നതോടെ മന്ത്രിപത്‌നി ടോള്‍ നല്‍കി കടന്നുപോകുകയായിരുന്നു.
ഇത്തരമൊരു മോശം പെരുമാറ്റം താന്‍ ഒരിടത്തും നേരിട്ടിട്ടില്ലെന്നാണ് മന്ത്രിപത്‌നി പറയുന്നത്. ആന്ധ്ര ഉപതെരഞ്ഞെടുപ്പിന്റെ ഫലം വരാനിരിക്കുകയാണ്. തന്റെ ഭര്‍ത്താവ് ഇപ്പോഴും മന്ത്രിയും എം.എല്‍.എയുമാണ്. അദ്ദേഹത്തിന്റെ കാര്‍ തടയാന്‍ ടോള്‍ ജീവനക്കാര്‍ക്ക് എങ്ങനെയാണ് കഴിയുക? പല തവണ ഈ റൂട്ടില്‍ താന്‍ യാത്ര ചെയ്തിട്ടുണ്ട്. ഒരിക്കല്‍ പോലും തന്റെ കാര്‍ ആരും തടഞ്ഞിട്ടില്ല. മറ്റു ടോള്‍ പ്ലാസകളിലും ഇത്തരം പെരുമാറ്റം നേരിട്ടിട്ടില്ലെന്നും അവര്‍ പറയുന്നു.
ടിഡിപിയുടെ സജീവ പ്രവര്‍ത്തക കൂടിയാണ് വെങ്കട കുമാരി. ചില്‍കലുരിപേട്ടില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഭര്‍ത്താവിനു വേണ്ടി പ്രചാരണത്തിന് ഇവരും എത്തിയിരുന്നു. ഈ മാസം 23നാണ് ഇവിടെ ഫലപ്രഖ്യാപനം.
from mangalam.com http://bit.ly/2VO968M
via IFTTT
No comments:
Post a Comment