പ്രതാപനെ തള്ളി മുല്ലപ്പള്ളി; ഒരു അടിയൊഴുക്കുമില്ല, 20 മണ്ഡലങ്ങളിലും വിജയപ്രതീക്ഷ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, May 14, 2019

പ്രതാപനെ തള്ളി മുല്ലപ്പള്ളി; ഒരു അടിയൊഴുക്കുമില്ല, 20 മണ്ഡലങ്ങളിലും വിജയപ്രതീക്ഷ

തിരുവനന്തപുരം: കേരളത്തിലെ 20 മണ്ഡലങ്ങളിലും കോണ്‍ഗ്രസ് വിജയിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. 20 സീറ്റുകളിലും കോണ്‍ഗ്രസ് വിജയിക്കുമെന്നാണ് പ്രതീക്ഷയെന്നും 20 സീറ്റുകളിലും മെച്ചപ്പെട്ട പ്രവര്‍ത്തനം കാഴ്ചവെക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചിട്ടുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.

കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഭാഗത്തുനിന്നും അസാധാരണമായ ഐക്യം ഉണ്ടായിട്ടുണ്ട്. ജനങ്ങള്‍ക്കിടയിലും അഭൂതപൂര്‍വമായ ആവേശമാണ് തെരഞ്ഞെടുപ്പില്‍ ഉടനീളം കണ്ടത്. എല്ലായിടത്തും ന്യൂനപക്ഷ വിഭാഗങ്ങളിലുള്ള വോട്ടര്‍മാര്‍ അതിരാവിലെ തന്നെ പോളിങ് ബൂത്തിലെത്തി ക്യൂ നിന്ന് വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്.

ന്യൂനപക്ഷങ്ങള്‍ക്കിടയിലുള്ള അസാധാരണമായ ഐക്യദാര്‍ഢ്യം കോണ്‍ഗ്രസിന് പൂര്‍ണമായും അനുകൂലമാണെന്നും പരമ്പരാഗത വോട്ടുകള്‍ക്കപ്പുറം പല കാരണങ്ങള്‍ കൊണ്ടും പല തെരഞ്ഞെടുപ്പുകളിലും ഞങ്ങള്‍ക്ക് വോട്ടുചെയ്യാത്തവര്‍ അവരെല്ലാം ഒരു അഭ്യര്‍ത്ഥന പോലും ഞങ്ങള്‍ നടത്താതെ ഒരു വ്യവസ്ഥയും മുന്നില്‍ വെക്കാതെ ഞങ്ങള്‍ക്ക് ഏകകണ്ഠമായി വോട്ടുരേഖപ്പടുത്തിയിട്ടുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.

ദേശീയരാഷ്ര്ടീയത്തിന്റെ ശ്രദ്ധാകേന്ദ്രം നരേന്ദ്രമോദിയല്ല, അത് രാഹുല്‍ ജിയാണെന്നും മുല്ലപ്പള്ളി പറഞ്ഞു. നേരത്തെ തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലത്തില്‍ ആശങ്ക പ്രകടിപ്പിച്ച് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ടി.എന്‍ പ്രതാപന്‍ രംഗത്തെത്തിയിരുന്നു.

കെ.പി.സി.സി യോഗത്തില്‍ ടി.എന്‍ പ്രതാപന്റെ ഭാഗത്തു നിന്നുണ്ടായ പ്രതികരണങ്ങളെ ഖണ്ഡിക്കുന്ന തരത്തിലായിരുന്നു മുല്ലപ്പള്ളിയുടെ പ്രതികരണം.
തൃശൂരില്‍ പ്രതീക്ഷിക്കാത്ത അടിയൊഴുക്കുകള്‍ ഉണ്ടായേക്കാമെന്നായിരുന്നു കെ.പി.സി.സി യോഗത്തില്‍ പ്രതാപന്‍ ആശങ്ക പ്രകടിപ്പിച്ചത്. ഭൂരിപക്ഷ വോട്ടുകള്‍ വന്‍ തോതില്‍ ബി.ജെ.പിയിലേക്ക് പോയെന്നും സുരേഷ് ഗോപിയുടെ സ്ഥാനാര്‍ത്ഥിത്വം തിരിച്ചടി ആയെന്നും ടി.എന്‍ പ്രതാപന്‍ യോഗത്തില്‍ പറഞ്ഞിരുന്നു.



from mangalam.com http://bit.ly/2VCA974
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages