ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തില്‍ അറസ്റ്റിലായ ബി.ജെ.പി നേതാവിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. യുവമോര്‍ച്ച നേതാവ് കൂടിയായ പ്രിയങ്ക ശര്‍മ്മയ്ക്കാണ് കോടതി ജാമ്യം അനുവദിച്ചത്. ജാമ്യം അനുവദിക്കുന്നതിന് പ്രിയങ്ക ശര്‍മ്മ മമതാ ബാനര്‍ജിയോട് മാപ്പ് പറയണമെന്ന് കോടതി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ പ്രിയങ്കയുടെ അഭിഭാഷകന്‍ ഈ നിര്‍ദ്ദേശത്തെ എതിര്‍ത്തു.
എന്നാല്‍ അഭിഭാഷകന്റെ എതിര്‍വാദത്തെ തുടര്‍ന്ന് മാപ്പ് പറയണമെന്ന നിര്‍ദ്ദേശം ജാമ്യം ലഭിക്കാനുള്ള വ്യവസ്ഥയല്ലെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ ഇന്ദിരാ ബാനര്‍ജി, സഞ്ജീവ് ഖന്ന എന്നിവരടങ്ങുന്ന ബെഞ്ചാണ് ബി.ജെ.പി നോതാവിന്റെ ഹര്‍ജി പരിഗണിച്ചത്. ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെ മെറ്റ് ഗാലയില്‍ നിന്നുള്ള ചിത്രത്തിലാണ് മമതയുടെ ചിത്രം മോര്‍ഫ് ചെയ്ത് ചേര്‍ത്തത്. വ്യാജപ്രചരണത്തിനെതിരെ തൃണമുല്‍ നല്‍കിയ പരാതിയില്‍ ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് പ്രിയങ്ക ശര്‍മ്മയെ അറസ്റ്റ് ചെയ്തത്.
from mangalam.com http://bit.ly/2HmRF57
via IFTTT
No comments:
Post a Comment