ഉദയ്പൂര്‍: മകളെ ബലാത്സംഗം ചെയ്ത പിതാവ് ആത്മഹത്യ ചെയ്തു. പ്രതാപ്ഗഡ് ജില്ലയിലെ ദരിയാവാദ് ബ്ലോക്കിലെ സിഹാദ് ഗ്രാമവാസിയാണ് ജീവനൊടുക്കിയത്. ഇയാള്‍ കഴിഞ്ഞ ആഴ്ചയാണ് തന്റെ 14കാരിയായ മകളെ ബലാത്സംഗം ചെയ്തത്. കാട്ടില്‍ നിന്ന് വിറക് ശേഖരിക്കാന്‍ മകളെ ഒപ്പം കൂട്ടിപ്പോയ പിതാവ് കത്തി കാട്ടി ഭീഷണിപ്പെടുത്തി മകളെ പീഡിപ്പിക്കുകായിരുന്നു.
മദ്യലഹരിയിലാണ് പിതാവ് മകളെ പീഡിപ്പിച്ചത്. സംഭവം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്നും പിതാവ് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ പെണ്‍കുട്ടി പീഡന വിവരം തന്റെ അമ്മയോട് പറഞ്ഞു. പെണ്‍കുട്ടിയുടെ അമ്മ ഇക്കാര്യം ഭര്‍ത്താവിനോട് ചോദിച്ചുവെങ്കിലും അവരെയും ഭീഷണിപ്പെടുത്തി വായടപ്പിക്കാനാണ് ഇയാള്‍ ശ്രമിച്ചത്. അമ്മയെയും മകളെയും വീട്ടില്‍ അടച്ചിടാനും ഇയാള്‍ ശ്രമിച്ചു. എന്നാല്‍ പുറത്തിറങ്ങാന്‍ അവസരം ലഭിച്ചപ്പോള്‍ പെണ്‍കുട്ടിയുടെ അമ്മ പീഡന വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കുകയും പോക്‌സോ നിയമപ്രകാരം കേസെടുക്കുകയും ചെയ്തു. കേസെടുത്തതോടെ ഒളിവില്‍ പോയ പിതാവ് തിങ്കളാഴ്ച രാവിലെ വീട്ടില്‍ മടങ്ങി എത്തുകയും തൂങ്ങി മരിക്കുകയുമായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് ഇയാള്‍ വീട്ടില്‍ എത്തിയത്. ഇയാള്‍ വീട്ടില്‍ എത്തിയിട്ടുണ്ടെന്ന് കുടുംബാംഗങ്ങള്‍ പോലീസില്‍ വിവരം അറിയിച്ച് പോലീസ് സംഘം എത്തിയപ്പോഴേയ്ക്ക് ഇയാള്‍ ജീവനൊടുക്കിയിരുന്നു.
from mangalam.com http://bit.ly/2HnHvkV
via IFTTT
No comments:
Post a Comment