2020ല്‍ രാജ്യസഭയിലും എന്‍.ഡി.എയ്ക്ക് ഭൂരിപക്ഷം ലഭിക്കും; നിര്‍ണായക തീരുമാനങ്ങള്‍ക്ക് വഴിയൊരുങ്ങുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, May 28, 2019

2020ല്‍ രാജ്യസഭയിലും എന്‍.ഡി.എയ്ക്ക് ഭൂരിപക്ഷം ലഭിക്കും; നിര്‍ണായക തീരുമാനങ്ങള്‍ക്ക് വഴിയൊരുങ്ങുന്നു

ന്യൂഡല്‍ഹി: ബി.ജെ.പി നേതൃത്വത്തിലുള്ള ഒന്നാം എന്‍.ഡി.എ സര്‍ക്കാരിന്റെ മുന്നിലെ പ്രധാന വെല്ലുവിളികളിലൊന്ന് അവര്‍ക്ക് രാജ്യസഭയില്‍ ഭൂരിപക്ഷമില്ല എന്നതായിരുന്നു. ഇത്തവണ ലോക്‌സഭയില്‍ മികച്ച ഭൂരിപക്ഷം നേടിയെങ്കിലും രാജ്യസഭയില്‍ എന്‍.ഡി.എയ്ക്ക് ഭൂരിപക്ഷമില്ല. 245 സീറ്റുകള്ള രാജ്യസഭയില്‍ 102 എം.പിമാരുടെ പിന്തുണയാണ് എന്‍.ഡി.എയ്ക്ക് ഉള്ളത്. യു.പി.എയ്ക്ക് 65 എം.പിമാരും സി.പി.എം, സി.പി.ഐ ഉള്‍പ്പെടെ എന്‍.ഡി.എ ഇതര യു.പി.എ ഇതര കക്ഷികള്‍ക്ക് 73 എം.പിമാരുമുണ്ട്.

രാജ്യസഭയില്‍ ഭൂരിപക്ഷം ലഭിക്കാന്‍ 123 എം.പിമാരുടെ പിന്തുണ വേണം. 2020 നവംബറോടെ ബി.ജെ.പിക്ക് രാജ്യസഭയില്‍ ഭൂരിപക്ഷം ലഭിക്കുമെന്ന് നിലവിലെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ വര്‍ഷം രാജ്യസഭയിലെ പത്ത് സീറ്റുകളില്‍ ഒഴിവു വരുന്നുണ്ട്. 2020ല്‍ 72 സീറ്റുകളിലും ഒഴിവു വരുന്നുണ്ട്. 72ല്‍ 55 സീറ്റുകളില്‍ ഏപ്രിലില്‍ ഒഴിവുവരും. ജൂണില്‍ അഞ്ച് സീറ്റുകളിലും ജൂലൈയില്‍ ഒരു സീറ്റും നവംബറില്‍ 11 സീറ്റുകളിലും ഒഴിവുവരുന്നുണ്ട്്.

ഒഴിവു വരുന്ന ഭൂരിപക്ഷം സീറ്റുകളിലും ബി.ജെ.പിക്ക് ജയിക്കാവുന്നതാണ്. ഈ വര്‍ഷം നടക്കാനിരിക്കുന്ന മഹാരാഷ്ട്ര, ജാര്‍ഖണ്ഡ്, ഹരിയാന നിയസഭാ തെരഞ്ഞെടുപ്പുകളില്‍ വിജയം നിലനിര്‍ത്താന്‍ കൂടി സാധിച്ചാല്‍ അടുത്ത വര്‍ഷം നവംബറോടെ ബി.ജെ.പിക്ക് രാജ്യസഭയിലും ഭൂരിപക്ഷം ലഭിക്കും. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഭരണം കൈവിട്ടതും. ഒഡീഷ, തെലങ്കാന, ആന്ധ്രപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പ്രകടനം മോശമായതുമാണ് രാജ്യസഭയില്‍ ഭൂരിപക്ഷം നേടാന്‍ നവംബര്‍ വരെ ബി.ജെ.പി കാത്തിരിക്കേണ്ടി വരുന്നത്.

മുത്തലാഖ് ബില്‍, പൗരത്വ ഭേദഗതി ബില്‍ തുടങ്ങിയ നിര്‍ണായക ബില്ലുകള്‍ രാജ്യസഭയില്‍ പരാജയപ്പെടാന്‍ കാരണം ഭൂരിപക്ഷം ഇല്ലാത്തതിനാലാണ്. അടുത്ത വര്‍ഷം രാജ്യസഭയിലും ഭൂരിപക്ഷം നേടുന്നതോടെ ഒന്നാം എന്‍.ഡി.എ സര്‍ക്കാരിന് സാധിക്കാതിരുന്ന പല നിര്‍ണായക നീക്കങ്ങളിലേക്കും ബി.ജെ.പി പോയേക്കുമെന്നാണ് സൂചന.

രണ്ട് മുന്‍ പ്രധാനമന്ത്രിമാര്‍ ഇനി പാര്‍ലമെന്റില്‍ ഉണ്ടാകില്ല. കര്‍ണാടകയിലെ തുംകൂരില്‍ നിന്ന് പരാജയപ്പെട്ടതോടെ ജെ.ഡി.എസ് അധ്യക്ഷനും മുന്‍ പ്രധാനമന്ത്രിയുമായ ദേവഗൗഡ ഇനി പാര്‍ലമെന്റില്‍ ഉണ്ടാകില്ല. അസമില്‍ നിന്നുള്ള രാജ്യസഭാ സീറ്റിന്റെ കാലാവധി അവസാനിക്കുന്നതിനാല്‍ മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗും ഇനി പാര്‍ലമെന്റില്‍ ഉണ്ടാകില്ല.



from mangalam.com http://bit.ly/2HDIgaG
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages