മസാല ബോണ്ട് കെയ്‌നീഷ്യന്‍ നയം, വായ്പ കിട്ടണമെങ്കില്‍ പലിശ കൊടുക്കണം-തോമസ് ഐസക്‌ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, May 28, 2019

മസാല ബോണ്ട് കെയ്‌നീഷ്യന്‍ നയം, വായ്പ കിട്ടണമെങ്കില്‍ പലിശ കൊടുക്കണം-തോമസ് ഐസക്‌

തിരുവനന്തപുരം: മസാലബോണ്ട് വഴി പണം സമാഹരിക്കുന്നത് നിയോ ലിബറൽ നയമല്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക്. മസാല ബോണ്ട് കെയ്നീഷ്യൻ നയമാണെന്നും, മസാല ബോണ്ട് എന്നെല്ലാം കേൾക്കുമ്പോൾ വേവലാതി വെറുതെയാണെന്നും തോമസ് ഐസക്ക് നിയമസഭയിൽ പറഞ്ഞു. 9.723 ശതമാനം താഴ്ന്ന പലിശയാണെന്ന് അവകാശവാദമില്ല. കമ്പോളത്തിൽനിന്ന് വായപയെടുക്കണമെങ്കിൽ ഈ പലിശയിൽ വായ്പയെടുക്കേണ്ടിവരും. പശ്ചാത്തലസൗകര്യങ്ങൾ വികസിച്ചാൽ സ്വകാര്യ നിക്ഷേപത്തെ കേരളത്തിലേക്ക് ആകർഷിക്കും- തോമസ് ഐസക്ക് വ്യക്തമാക്കി. വായ്പയുടെ തിരിച്ചടവിൽ ആശങ്ക വേണ്ടെന്നും അത് നേരത്തെ സഭയിൽ വിശദീകരിച്ച് ഐക്യകണ്ഠേന അംഗീകരിച്ചതാണെന്നും ധനമന്ത്രി പറഞ്ഞു. മോട്ടോർ വാഹന നികുതിയുടെ അമ്പത് ശതമാനം വരെയും പെട്രോളിന്റെ സെസും കിഫ്ബിക്ക് ഗ്രാന്റായി നൽകും. 2030-ൽ വായ്പയുടെ തിരിച്ചടവ് തീർക്കണം. ഈ ഗ്രാന്റ് ഉപയോഗിച്ച് അത് കൊടുത്തുതീർക്കാം. അതിന് കഴിയുമെന്ന് സാമ്പത്തിക വിദഗ്ധരടക്കം കണ്ടെത്തിയതാണ്. നേരത്തെ പാസാക്കിയ നിയമത്തിൽ പറയുന്നത് പോലെ പണം നൽകിയാൽ മതി- മന്ത്രി മറുപടി നൽകി. ഈ സർക്കാർ അധികാരത്തിലേറിയപ്പോഴത്തേക്കാൾ പൊതുകടം കൂടിയിട്ടുണ്ടെന്നും എന്നാൽ കടത്തിന്റെ വലിപ്പം കണക്കാക്കേണ്ടെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ വരുമാനത്തിന് ആനുപാതികമായിട്ടാണോ കടംകൂടുന്നതെന്ന് നോക്കിയാൽ മതിയെന്നും അദ്ദേഹം പറഞ്ഞു. Content Highlights:kifbi masala bond, special discussion in kerala assembly, minister thomas issac explains


from mathrubhumi.latestnews.rssfeed http://bit.ly/2YUqrtF
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages