സ്ഥാനമൊഴിയാനുള്ള രാഹുല്‍ ഗാന്ധിയുടെ നീക്കം ആത്മഹത്യാപരമെന്ന് ലാലു പ്രസാദ് യാദവ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, May 28, 2019

സ്ഥാനമൊഴിയാനുള്ള രാഹുല്‍ ഗാന്ധിയുടെ നീക്കം ആത്മഹത്യാപരമെന്ന് ലാലു പ്രസാദ് യാദവ്

പാറ്റ്‌ന: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ സ്ഥാനമൊഴിയാനുള്ള രാഹുല്‍ ഗാന്ധിയുടെ നീക്കത്തിനെതിരെ ആര്‍.ജെ.ഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ്. സ്ഥാനമൊഴിയാനുള്ള രാഹുല്‍ ഗാന്ധിയുടെ നീക്കം ആത്മഹത്യാപരമാണെന്ന് ലാലു പറഞ്ഞു. ബി.ജെ.പി ഒരുക്കിയ കെണിയില്‍ ചെന്ന് വീണു കൊടുക്കുന്നതിന് തുല്യമാണെന്നും ലാലു കൂട്ടിച്ചേര്‍ത്തു.

പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ബി.ജെ.പിയെ പുറത്താക്കുകയെന്ന പൊതുലക്ഷ്യമുണ്ടായിരുന്നു. എന്നാല്‍ ദേശീയതലത്തില്‍ ബദല്‍ സൃഷ്ടിക്കുന്നതില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ പരാജയപ്പെട്ടു. തെരഞ്ഞെടുപ്പ് ഫലത്തില്‍ മാറ്റം വരുത്താനാകില്ല. രാഹുല്‍ ഗാന്ധിക്ക് പകരം മറ്റൊരാളെ പാര്‍ട്ടി അധ്യക്ഷനായി കൊണ്ടുവന്നാല്‍ ആ വ്യക്തിയെ രാഹുലോ സോണിയയോ നിയന്ത്രിക്കുന്ന പാവയെന്ന് അധിക്ഷേപിക്കാന്‍ ബി.ജെ.പിക്ക് എളുപ്പമാകുമെന്നും ലാലു പ്രസാദ് യാദവ് പറഞ്ഞു.

കോണ്‍ഗ്രസ് സഖ്യത്തിലാണ് ലാലു പ്രസാദ് യാദവിന്റെ ആര്‍.ജെ.ഡി ബീഹാറില്‍ മത്സരിച്ചത്. എന്നാല്‍ ബീഹാറിലെ 40 സീറ്റില്‍ ഒന്നു പോലും നേടാന്‍ ആര്‍.ജെ.ഡിയ്ക്ക് സാധിച്ചില്ല. 1997ല്‍ പാര്‍ട്ടി രൂപീകരണത്തിന് ശേഷം ഇത് ആദ്യമായാണ് ആര്‍.ജെ.ഡി ഇത്ര കനത്ത പരാജയം ഏറ്റുവാങ്ങുന്നത്.



from mangalam.com http://bit.ly/2wmWCG2
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages