2014 ന് ശേഷം വലിയ സ്‌ഫോടനങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് മോദി; 942 സ്‌ഫോടനങ്ങളുടെ കണക്ക് പറഞ്ഞ് രാഹുല്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, May 2, 2019

2014 ന് ശേഷം വലിയ സ്‌ഫോടനങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് മോദി; 942 സ്‌ഫോടനങ്ങളുടെ കണക്ക് പറഞ്ഞ് രാഹുല്‍

ന്യൂഡൽഹി: 2014ൽ കേന്ദ്രസർക്കാർ അധികാരത്തിൽ വന്ന ശേഷം രാജ്യത്ത് വലിയ സ്ഫോടനങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനക്ക് മറുപടിയുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. പുൽവാമ, പത്താൻകോട്ട്, ഉറി, ഗഡ്ചിരോളി എന്നിവിടങ്ങളിലടക്കം 942 സ്ഥലങ്ങളിൽ 2014 ന് ശേഷം വലിയ ബോംബ് സ്ഫോടനങ്ങളുണ്ടായെന്ന് രാഹുൽ ട്വിറ്ററിൽ കുറിച്ചു. മോദി ചെവി തുറന്നു വെച്ച് ശ്രദ്ധിക്കണം എന്നവസാനിക്കുന്ന രാഹുലിന്റെ ട്വീറ്റിൽ ഫാക്ട്ചെക്കർ എന്ന സത്യാന്വേഷണ വെബ്സൈറ്റിലെ ആക്രമണങ്ങളുടെ വിശദ വിവരങ്ങളിലേക്ക് ലിങ്കും നൽകിയിട്ടുണ്ട്. മഹാരാഷ്ട്രയിലെ ഗഡ്ചിരോളിയിൽ 16 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ട മാവോവാദി ആക്രമണം കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ ഉത്തർപ്രദേശിലെ അയോധ്യയിൽ നടന്ന റാലിയിലാണ് മോദിയുടെ വിവാദ പ്രസംഗം. ജനുവരിയിൽ പ്രതിരോധ മന്ത്രി നിർമല സീതാരാമനും ഇതേകാര്യം പറഞ്ഞത് വിവാദമായിരുന്നു. മോദി സർക്കാർ അധികാരത്തിൽ വന്ന ശേഷം രാജ്യത്ത് വലിയ ബോംബ് സ്ഫോടനങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നായിരുന്നു മന്ത്രി നടത്തിയ പ്രസ്താവന. The PM says since 2014 the sounds of blasts cant be heard in India. Phulwama... Pathankot.. Uri... Gadchiroli.... and 942 other major bombings since 2014. The PM needs to open his ears and listen. https://t.co/gj1ngrZm5i — Rahul Gandhi (@RahulGandhi) May 1, 2019 മോഹ്റ, ദന്തേവാഡ, പലാമു, ഔറംഗബാദ്, കോരാപുത്, സുക്മ തുടങ്ങി ആക്രമണങ്ങളുണ്ടായ സ്ഥലങ്ങളുടെ പേര് സഹിതം കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പി.ചിദംബരവും ഈ പരാമർശത്തിനെതിരെ ട്വീറ്റ് ചെയ്തിട്ടുണ്ട്. നരേന്ദ്രമോദി അധികാരത്തിൽ വന്ന് ഏഴ് മാസം തികയുന്നതിന് മുമ്പാണ് ബെംഗളുരുവിൽ ഒരാൾ കൊല്ലപ്പെട്ട സ്ഫോടനമുണ്ടായത്. 2014 ഡിസംബർ അഞ്ചിന് ജമ്മു കശ്മീരിലെ മോഹ്റയിലുണ്ടായ തീവ്രവാദി ആക്രമണത്തിൽ 11 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. 2016 ജനുവരിയിൽ പഞ്ചാബിലെ പത്താൻകോട്ടിലെ വ്യോമസേനാ താവളത്തിലുണ്ടായ തീവ്രവാദി ആക്രമണത്തിലും നവംബറിൽ ജമ്മു കശ്മീരിലെ നഗോതയിലെ സൈനിക താവളത്തിനു നേരെയുണ്ടായ ആക്രമണത്തിലും ഏഴ് സൈനികർ വീതം കൊല്ലപ്പെട്ടിരുന്നു. അതേവർഷം സെപ്തംബറിൽ ഉറിയിലെ സൈനിക കേന്ദ്രത്തിനു നേരെയുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം 17 ആണ്. 2017 ൽ പഞ്ചാബിലെ സുക്മയിലുണ്ടായ ആക്രമണത്തിൽ 25 ബി.എസ്.എഫ് ജവാന്മാരാണ് കൊല്ലപ്പെട്ടത്. 2018 മാർച്ചിൽ സുക്മയിൽ തന്നെയുണ്ടായ ബോംബ് സ്ഫോടനത്തിൽ ഒമ്പത് സി.ആർ.പി.എഫ് ജവാന്മാരും കൊല്ലപ്പെട്ടു. കഴിഞ്ഞ ഫെബ്രുവരിയിൽ പുൽവാമയിൽ സൈനിക വ്യൂഹത്തിന് നേരെയുണ്ടായ തീവ്രവാദി ആക്രമണത്തിൽ 40 അർധസൈനികരാണ് കൊല്ലപ്പെട്ടത്. കോൺഗ്രസ് നേതാക്കൾക്കു പുറമേ സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും മോദിയുടെ പ്രസ്താവനക്കെതിരെ പ്രതികരണവുമായി രംഗത്തെത്തി. നമ്മുടെ ജവാൻമാർ മാവോവാദി മേഖലകളിലും അതിർത്തിയിലും കൊല്ലപ്പെടുമ്പോഴും ബി.ജെ.പി സൈനികരേക്കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുകയാണ്. ഇത് എന്ത് ദേശീയ സുരക്ഷയാണെന്ന് അഖിലേഷ് ചോദിച്ചു. Content highlights:942 Bombings Since 2014, PM Modi Needs To Open His Ears says Rahul Gandhi


from mathrubhumi.latestnews.rssfeed http://bit.ly/2J8qzRW
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages