കോഴിക്കോട് റോഡരികിൽ വെച്ച് ഭാര്യയെ തീകൊളുത്തി കൊല്ലാൻ ശ്രമം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, May 2, 2019

കോഴിക്കോട് റോഡരികിൽ വെച്ച് ഭാര്യയെ തീകൊളുത്തി കൊല്ലാൻ ശ്രമം

കോഴിക്കോട് : പൊതുസ്ഥലത്ത് വെച്ച് ഭാര്യയുടെ ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്താൻ ശ്രമം. തളിപ്പറമ്പ് സ്വദേശിയും മെഡിക്കൽ കോളേജിലെ നഴ്സിംഗ് അസിസ്റ്റൻഡുമായ രമയെയാണ് ഭർത്താവ് ഷനോജ് കുമാർ തീ കൊളുത്താൻ ശ്രമിച്ചത്. ബുധനാഴ്ച വൈകുന്നേരം ആറരയോടെയാണ് സംഭവം. എൻജിഒ ക്വാട്ടേഴ്സ് പരിസരത്ത് നിന്ന് ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന രമയുടെ ദേഹത്ത് ഷനോജ്കുമാർ പെട്രോൾ ഒഴിക്കുകയായിരുന്നു. പെട്രോൾ ഒഴിച്ച ഉടൻ തന്നെ രമ ഓടി രക്ഷപ്പെട്ട് തൊട്ടടുത്തുള്ള വീട്ടിൽ അഭയം തേടിയതിനാൽ വലിയ അപകടം ഒഴിവായി. തുടർന്ന് വീട്ടുകാരും സമീപ വാസികളും ചേർന്ന് ഷനോജ്കുമാറിനെ പിടികൂടുകയായിരുന്നു. അഞ്ചുവർഷം മുമ്പ് വിവാഹിതരായ ഷനോജ്കുമാറും രമയും ഇപ്പോൾ രണ്ടിടത്തായാണ് താമസം. രമ എൻ.ജി.ഒ ക്വാർട്ടേഴ്സിനടുത്തുള്ള ലേഡീസ് ഹോസ്റ്റലിലായിരുന്നു താമസം. ഇവർ വിവാഹ മോചനത്തിന് ശ്രമിക്കുന്നതിനിടെയാണ് അപായപ്പെടുത്താൻ ഷനോജ്കുമാർ ശ്രമിച്ചത്. ഷനോജ്കുമാറിനെ ചോദ്യം ചെയ്തുവരികയാണെന്നും കൊലപാതകശ്രമത്തിന് കേസെടുത്തതായും ചേവായൂർ പോലീസ് അറിയിച്ചു. ഇയാളുടെ സ്കൂട്ടറും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ചേവായൂർ സി.ഐ ടി.വി പ്രദീഷാണ് കേസ് അന്വേഷിക്കുന്നത്ത്. content highlights:man tried to setablaze wife in Kozhikode


from mathrubhumi.latestnews.rssfeed http://bit.ly/2IUdU5J
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages