അക്ഷയ ത്രിതീയ: സ്വര്‍ണം ഇറക്കുമതിയില്‍ 20 ശതമാനം വര്‍ധന - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, May 2, 2019

അക്ഷയ ത്രിതീയ: സ്വര്‍ണം ഇറക്കുമതിയില്‍ 20 ശതമാനം വര്‍ധന

ചെന്നൈ: മാർച്ചിൽ അവസാനിച്ച പാദത്തിൽ സ്വർണത്തിന്റെ ഇറക്കുമതിയിൽ 20 ശതമാനം വർധന. അക്ഷയ ത്രിതീയയ്ക്കുമുമ്പായി വൻ തിരക്കുപ്രതീക്ഷിച്ച് ജ്വല്ലറികൾ സ്റ്റോക്ക് വർധിപ്പിച്ചതാണ് കാരണം. അക്ഷയ ത്രിതീയ പ്രമാണിച്ച് റീട്ടെയിൽ ഡിമാന്റിൽ 10 മുതൽ 15 ശതമാനം വർധനവാണ് ജ്വല്ലറികൾ പ്രതീക്ഷിക്കുന്നത്. മാർച്ചിൽ അവസാനിച്ച പാദത്തിൽ 196.8 ടൺ സ്വർണമാണ് രാജ്യത്ത് ഇറക്കുമതി ചെയ്തത്. കഴിഞ്ഞ വർഷം ഇതേ പാദവുമായി താരതമ്യം ചെയ്യുമ്പോൾ 20 ശതമാനമാണ് വർധന. 164.4 ടൺ സ്വർണമാണ് അന്ന് ഇറക്കുമതി ചെയ്തത്. ഡോളറിനെതിരെ രൂപയുടെ മൂല്യം മികച്ച നിലവാരത്തിൽ തുടരുന്നതിനാൽ സ്വർണത്തിന്റെ വിലയിൽ എടുത്തുപറയത്തക്ക വർധനവില്ല. ഇത് അനുകൂല ഘടകമായി വ്യാപാരികൾ കരുതുന്നു. വിവാഹ സീസൺ തുടങ്ങിയതിനാൽ മാർച്ച് മാസത്തിൽമാത്രം 78 ടൺ സ്വർണമാണ് ഇറക്കുമതി ചെയ്തത്. കഴിഞ്ഞവർഷം മാർച്ചിൽ 53 ടൺ ആയിരുന്നു ഇറക്കുമതി. ഫെബ്രുവരി 2019ലെ ഉയർന്ന നിലവാരത്തിൽനിന്ന് വിലയിൽ ഏഴ് ശതമാനം കുറവാണുണ്ടായിരിക്കുന്നത്. അതുകൊണ്ടുതന്നെ അക്ഷയ ത്രിതീയയ്ക്കുമുമ്പായി മുൻകൂറായി പലരും ബുക്കിങ് ചെയ്തുതുടങ്ങി. വില്പനയിൽ 20 മുതൽ 30 ശതമാനംവരെ വർധനവാണ് ഇത്തവണ വ്യാപാരികൾ പ്രതീക്ഷിക്കുന്നത്. Gold import increases 20 per cent


from mathrubhumi.latestnews.rssfeed http://bit.ly/2ISbKnj
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages