ഒന്നിച്ചു ജീവിക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞു, പിതാവിനും എസ്‌ഐയ്‌ക്കെതിരേയും നീനുവിന്റെ മൊഴി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, May 2, 2019

ഒന്നിച്ചു ജീവിക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞു, പിതാവിനും എസ്‌ഐയ്‌ക്കെതിരേയും നീനുവിന്റെ മൊഴി

കോട്ടയം: കെവിൻ വധക്കേസിൽ പിതാവ് ചാക്കോയ്ക്കെതിരേയും എസ് ഐ എംഎസ് ഷിബുവിനെതിരേയും നീനുവിന്റെ മൊഴി. എസ്ഐ കെവിനെ കയ്യേറ്റം ചെയ്തു. ഒന്നിച്ചു ജീവിക്കാൻ അനുവദിക്കില്ലായെന്ന് പിതാവ് ചാക്കോ ഭീഷണിപ്പെടുത്തി. രണ്ടാം പ്രതി നിയാസും ഭീഷണിപ്പെടുത്തിയെന്നാണ്നീനുവിന്റെ മൊഴി. കോട്ടയം പ്രിൻസിപ്പൽ സെഷൻ കോടതിയിൽ വിചാരണക്കിടെയാണ് നീനു മൊഴി നൽകിയത്. കേസിലെ അഞ്ചാം സാക്ഷിയാണ്നീനു. നീനുവിന്റെ പിതാവിനെതിരേ പോലീസിന് നൽകിയ മൊഴി നീനു കോടതിയിലും ആവർത്തിച്ചു. "കെവിനോടൊപ്പം ജീവിക്കാൻ താൻ വീടുവിട്ടിറങ്ങിയിരുന്നു. അതിനു ശേഷം സമവായ ചർച്ചയ്ക്ക് പോലീസ് സ്റ്റേഷനിലെത്തിയപ്പോൾഎസ്ഐ കെവിന്റെ കഴുത്തിന് പിടിച്ച് തള്ളി. ഒന്നിച്ചു ജീവിക്കാൻ അനുവദിക്കില്ലെന്ന് പിതാവ് ചാക്കോ പറഞ്ഞു. പിന്നീട് പിതാവ് ചാക്കോയൊടൊപ്പം പോകാൻ എസ്ഐ ആവശ്യപ്പെട്ടു. സമ്മതിക്കാതിരുന്നപ്പോൾ സ്വന്തം ഇഷ്ടപ്രകാരം പോകുന്നു എന്നത് നിർബന്ധപൂർവ്വം എഴുതി വാങ്ങി",തുടങ്ങിയ മൊഴികളാണ് നീനു നൽകിയത്. അതിന് ശേഷമാണ് ഹോസ്റ്റലിലെത്തിയത്. നീനുവിന്റെ അമ്മയുടെ സഹോദരി പുത്രൻ നിയാസ് ഭീഷണിപ്പെടുത്തി എന്നും നീനുവിന്റെ മൊഴിയിലുണ്ട്. ഒന്നിച്ചു ജീവിക്കാൻ അനുവദിക്കില്ലെന്ന് ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി. കെവിന്റെ ബന്ധുവായ അനീഷിനെ തട്ടിക്കൊണ്ടു പോയപ്പോൾ അനീഷിന്റെ വീട്ടിൽ നിന്നാണ് നിയാസ് ഇത്തരത്തിൽ ഫോൺ വിളിച്ച്ഭീഷണി മുഴക്കിയത്. ഈ സമയം അമ്മ രഹ്നയും നിയാസിനൊപ്പം ഉണ്ടായിരുന്നു". തട്ടിക്കൊണ്ടുപോകുന്നതിന്റെ ഒരു മണിക്കൂർ മുമ്പ് വരെ കെവിനുമായി താൻ ഫോണിൽ സംസാരിച്ചുവെന്നും നീനു മൊഴി നൽകിയിട്ടുണ്ട്. പ്രോസിക്യൂഷന്റെ വിസ്താരം തുടരുകയാണ്. ദുരഭിമാനക്കൊല വിഭാഗത്തിൽ ഉൾപ്പെടുത്തിയ കേസിന്റെ വിചാരണ ജൂൺ 6 നുള്ളിൽ തന്നെ പൂർത്തിയാക്കണമെന്ന് കോടതി മുൻപ് നിർദേശിച്ചിരുന്നു. ഇതേ തുടർന്നാണ് വിസ്താരം നേരത്തെയാക്കിയത്. content highlights:neenus statement against father and SI in court, Kevin murder case


from mathrubhumi.latestnews.rssfeed http://bit.ly/2V6RqoB
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages