'ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാന്‍ തോല്‍ക്കും, ബാക്കി 19 സീറ്റുകളും യുഡിഎഫിന്, സ്‌ക്രീന്‍ ഷോട്ട് വേണ്ടവര്‍ എടുത്തുവെയ്ക്കുക' :അന്ന് പ്രവചിച്ചു, ഇന്ന് യുവാവ് വൈറല്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, May 24, 2019

'ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാന്‍ തോല്‍ക്കും, ബാക്കി 19 സീറ്റുകളും യുഡിഎഫിന്, സ്‌ക്രീന്‍ ഷോട്ട് വേണ്ടവര്‍ എടുത്തുവെയ്ക്കുക' :അന്ന് പ്രവചിച്ചു, ഇന്ന് യുവാവ് വൈറല്‍

കേരളത്തില്‍ ട്വന്റി-20 വിജയമാകുമെന്ന് കോണ്‍ഗ്രസ്, ചില സീറ്റുകള്‍ കൈവിട്ടാലും കേരളം ചുവക്കുമെന്ന് ഇടത്, മൂന്നു സീറ്റുകളില്‍ വിജയം ഉറപ്പെന്ന് ബിജെപി.. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നേതാക്കന്മാര്‍ ഘോര വാക്കുകളിലൂടെ വിജയം പ്രതീക്ഷ ഉറപ്പിച്ചപ്പോള്‍, നാദാപുരം സ്വദേശി ഒരു പ്രവചനം അങ്ങ് കാച്ചി, പ്രവചനം ചെങ്കോട്ടയ്ക്കും കാവിപ്പടയ്ക്കും അങ്ങ് പെട്ടെന്ന് ദഹിക്കില്ലെങ്കിലും ഒടുവില്‍ തിരഞ്ഞെടുപ്പ് ഫലം വന്നതോടെ പ്രവചനം അക്ഷരംപ്രതി യാഥാര്‍ത്ഥ്യം. 'ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാന്‍ തോല്‍ക്കും. ബാക്കി 19 സീറ്റുകളിലും യുഡിഎഫ് വിജയം നേടും. സ്‌ക്രീന്‍ഷോട്ട് വേണ്ടവര്‍ എടുത്തുവെയ്ക്കുക' എന്നായിരുന്നു പി.കെ. മുഹമ്മദ് അലിയുടെ ഫെയ്‌സ്ബുക്ക് പ്രവചനത്തില്‍ കുറിച്ചിരുന്നത്.

ആലപ്പുഴയില്‍ സിപിഎമ്മിനായി ജനവിധി തേടിയ എഎം ആരിഫ് 9213 വോട്ടുകളുടെ മാത്രം ഭൂരിപക്ഷത്തിനാണ് വിജയിച്ചതെങ്കിലും പ്രവചനം അതേ പോലെ കിറുകൃത്യമായി. മുഹമ്മദ് അലിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് ആണ് തിരഞ്ഞെടുപ്പ് ഫലം വന്നതോടെ വൈറലാകുന്നത്. കേരളത്തിന്റെ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം സ്വന്തമാക്കിയാണ് സ്ഥാനാര്‍ത്ഥികള്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മിന്നും ജയം സ്വന്തമാക്കിയത്. അമേഠിയില്‍ പരാജയപ്പെട്ടുവെങ്കിലും കേരളത്തില്‍ ഇതുവരെ കണ്ട റെക്കോര്‍ഡ് ഭൂരിപക്ഷത്തിലായിരുന്നു വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ വിജയം.



from mangalam.com http://bit.ly/2JEu9Eb
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages