തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസില്‍ കൂട്ടരാജി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, May 24, 2019

തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസില്‍ കൂട്ടരാജി

ന്യൂഡൽഹി: തുടർച്ചയായി രണ്ടാം തവണയും ലോക്സഭാ തിരഞ്ഞെടുപ്പിൽ കനത്ത തോൽവി നേരിട്ടതോടെ കോൺഗ്രസിൽ കൂട്ടി രാജി. ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ രാജ് ബബ്ബറക്കം മൂന്ന് സംസ്ഥാന അധ്യക്ഷൻമാർ സ്ഥാനം രാജിവെച്ചു. സംസ്ഥനാത്ത് പാർട്ടിയുടെ മോശം പ്രകടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രാജ് ബബ്ബാർ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് രാജിക്കത്തയച്ചു. കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെക്കാനുള്ള സന്നദ്ധത രാഹുൽ ഗാന്ധിയും കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ശനിയാഴ്ച രാത്രി ചേരുന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗം ഇക്കാര്യം ചർച്ച ചെയ്യും. പരമ്പരാഗത മണ്ഡലമായ അമേഠിയിൽ രാഹുൽ പരാജയപ്പെട്ടത് പാർട്ടിക്ക് കടുത്ത ക്ഷീണമാണുണ്ടാക്കിയിട്ടുള്ളത്. അമേഠി കോൺഗ്രസ് ജില്ലാ അധ്യക്ഷനൻ യോഗേന്ദ്ര മിശ്രയും രാജിവെച്ചിട്ടുണ്ട്. കോൺഗ്രസ് കർണാടക പ്രചാരണ തലവൻ എച്ച്.കെ.പാട്ടിലും ഒഡീഷ പാർട്ടി അധ്യക്ഷൻ നിരജ്ഞൻ പട്നായിക്കും ഇതിനോടകം രാജിവെച്ചു. കർണാടകയിലും ഒഡീഷയിലും കോൺഗ്രസ് തുടച്ച് നീക്കപ്പെട്ടിരുന്നു. ഉത്തർപ്രദേശിൽ പ്രിയങ്കാ ഗാന്ധിയേയും ജ്യോതിരാദിത്യ സിന്ധ്യയേയും മുഴുവൻ സമയ പ്രചാരണത്തിനിറക്കിയിട്ടും 80 സീറ്റിൽ റായ്ബറേലയിൽ മാത്രമാണ് ജയിക്കാനായത്. തിരഞ്ഞെടുപ്പ് ഫലം കോൺഗ്രസ് കനത്ത തിരിച്ചടിയാണ് ഉണ്ടാക്കിയിട്ടുള്ളത്. ശരിയായ രീതിയിൽ ഉത്തരവാദിത്തം നിറവേറ്റാൻ എനിക്കായിട്ടില്ലെന്നും വിജയികളെ അഭിനന്ദിക്കുന്നുവെന്നും രാജ് ബബ്ബർ പറഞ്ഞു. ഫത്തേപുർ സിക്രി മണ്ഡലത്തിൽ അദ്ദേഹം മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു. Content Highlights:Election Results 2019: Fallout After Congress Crash - Rash Of Resignations To Rahul Gandhi


from mathrubhumi.latestnews.rssfeed http://bit.ly/2WnyNN1
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages