ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ കോണ്‍ഗ്രസില്‍ കൂട്ടരാജി. പാര്‍ട്ടിയുടെ യു.പി സംസ്ഥാന അധ്യക്ഷന്‍ രാജ്ബബ്ബര്‍ രാജിവച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് രാജ്ബബ്ബര്‍ രാജിക്കത്ത് കൈമാറി. സംസ്ഥാനത്ത് പാര്‍ട്ടിക്കുണ്ടായ കനത്ത പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്താണ് യു.പി.സി.സി അധ്യക്ഷന്റെ രാജി.
ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം നിരാശാജനകമാണെന്ന് ബബ്ബര്‍ ട്വീറ്റ് ചെയ്തു. പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി തന്റെ വിലയിരുത്തല്‍ അറിയിക്കും. വിജയിച്ചവരെ അഭിനന്ദിക്കുന്നതായും ബബ്ബര്‍ കൂട്ടിച്ചേര്‍ത്തു. 80 സീറ്റുള്ള യു.പിയില്‍ സോണിയ ഗാന്ധി മത്സരിച്ച റായ് ബറേലിയില്‍ മാത്രമാണ് കോണ്‍ഗ്രസ് വിജയിച്ചത്. നെഹ്‌റു കുടുംബം പരമ്പരാഗതമായി വിജയിച്ചുവന്നിരുന്ന അമേഠിയില്‍ രാഹുല്‍ ഗാന്ധിയും പരാജയപ്പെട്ടു. ഫത്തേപ്പൂര്‍ സിക്രിയില്‍ മത്സരിച്ച രാജ്ബബ്ബര്‍ ബി.ജെ.പിയലുടെ രാജ്കുമാര്‍ ചഹറിനോട് 495065 വോട്ടുകള്‍ക്ക് പരാജയപ്പെട്ടു.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് അമേഠി ജില്ലാ കോണ്‍ഗ്രസ് കമ്മറ്റിയുടെ അധ്യക്ഷനും രാജിവച്ചു. ബീഹാറിലെ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് സ്ഥാനം രാജിവയ്ക്കാന്‍ പി.സി.സി അധ്യക്ഷന്‍ നിരഞ്ജന്‍ പട്‌നായ്ക്ക് സന്നദ്ധത അറിയിച്ചിട്ടുണ്ട്. ബീഹാറിലെ 40 സീറ്റില്‍ ഒരാള്‍ മാത്രമാണ് വിജയിച്ചത്. കിഷന്‍ഗഞ്ചില്‍ മത്സരിച്ച ഡോ. മുഹമ്മദ് ജാവേദാണ് ഇവിടെ വിജയിച്ച ഏക കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി.
from mangalam.com http://bit.ly/2M3gaKe
via IFTTT
No comments:
Post a Comment