Photo courtesy: Facebook/Amarendra Dhal ഭുവനേശ്വർ: 17-ാം ലോക്സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എം പി ഒഡീഷയിൽനിന്നുള്ള ചന്ദ്രാണി മുർമു. 25 വയസ്സും പതിനൊന്നുമാസവും ഒമ്പതുദിവസവുമാണ് ചന്ദ്രാണിയുടെ പ്രായം. ഗോത്രവർഗ ഭൂരിപക്ഷ മേഖലയായ ക്യോഝാർ മണ്ഡലത്തിൽ ബിജു ജനതാദൾ സ്ഥാനാർഥിയായാണ് ചന്ദ്രാണി മത്സരത്തിനിറങ്ങിയത്. രണ്ടുവട്ടം എം പിയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ബി ജെ പിയുടെ അനന്ത നായക്കിനെയാണ് ചന്ദ്രാണി പരാജയപ്പെടുത്തിയത്. 66203 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ചന്ദ്രാണിയുടെ വിജയം. മെക്കാനിക്കൽ എൻജിനീയറിങ് ബിരുദധാരിയാണ് ഇവർ. പഠനം പൂർത്തിയാക്കിയതിനു ശേഷം ജോലിക്കുള്ള അന്വേഷണത്തിലായിരുന്നെങ്കിലും രാഷ്ട്രീയത്തിലേക്ക് എത്തിപ്പെടുകയായിരുന്നുവെന്ന് ചന്ദ്രാണി പറഞ്ഞു. മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനാണ് പ്രഥമപരിഗണനയെന്ന് മാധ്യമങ്ങളോടു സംസാരിക്കവേ ചന്ദ്രാണി പറഞ്ഞു. പുത്തൻ വ്യവസായങ്ങൾ സ്ഥാപിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അവർ വ്യക്തമാക്കി. ധാതുസമ്പത്ത് ഏറെയുള്ള ക്യോഝാർ പോലൊരു ജില്ലയിൽ തൊഴിലില്ലായ്മ രൂക്ഷമാണെന്നത് ദൗർഭാഗ്യകരമാണ്. സംസ്ഥാനത്തെ യുവാക്കളെയും സ്ത്രീകളെയുമാണ് ഞാൻ കേന്ദ്രത്തിൽ പ്രതിനിധീകരിക്കുന്നത്-ചന്ദ്രാണി കൂട്ടിച്ചേർത്തു. content highlights:chandrani murmu youngest mp in loksabha
from mathrubhumi.latestnews.rssfeed http://bit.ly/2M7Qign
via
IFTTT
No comments:
Post a Comment