ശബരിമലയില്‍ വഴിപാടായി കിട്ടിയ സ്വര്‍ണത്തില്‍ കുറവ്: ദേവസ്വം മന്ത്രി വിശദീകരണം തേടി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, May 26, 2019

ശബരിമലയില്‍ വഴിപാടായി കിട്ടിയ സ്വര്‍ണത്തില്‍ കുറവ്: ദേവസ്വം മന്ത്രി വിശദീകരണം തേടി

തിരുവനന്തപുരം: ശബരിമലയിൽ വഴിപാടായി കിട്ടിയ സ്വർണം സൂക്ഷിക്കുന്നതിലെ അപാകത സംബന്ധിച്ച് ദേവസ്വം പ്രസിഡന്റിനോട് വിശദീകരണം തേടിയെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ നടപടിയുണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. സ്ട്രോങ് റൂമുകൾ അത്യാധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ശക്തിപ്പെടുത്തും. ലോക്കൽ ഫണ്ട് ഓഡിറ്റ് പരിശോധന നടത്തും മുമ്പേ നിഗമനത്തിലെത്താൻ കഴിയില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. ശബരിമലയിൽ വഴിപാടായി കിട്ടിയ സ്വർണത്തിൽ കുറവ് കണ്ടെത്തിയ സാഹചര്യത്തിൽ സ്വർണം സൂക്ഷിക്കുന്ന സ്ട്രോങ് റൂം തിങ്കളാഴ്ച തുറന്ന് പരിശോധിക്കാൻ തീരുമാനിച്ച സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം. സ്വർണവും വെള്ളിയും സട്രോങ് റൂമിൽനിന്ന് മാറ്റിയത് രേഖകളില്ലാതെയാണെന്നു സംസ്ഥാന ഓഡിറ്റ് വിഭാഗം കണ്ടെത്തിയിരുന്നു. ശബരിമലയിൽ വഴിപാടായി ലഭിച്ചിരിക്കുന്ന സ്വർണവും വെള്ളിയും അടക്കം വിലപിടിപ്പുള്ള വസ്തുക്കളുടെ കാര്യത്തിലാണ് കുറവുവന്നിരിക്കുന്നത്. ഇതു സംബന്ധിച്ച് ദേവസ്വം വിജിലൻസിന് അടക്കം ചില പരാതികൾ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന ഓഡിറ്റ് വിഭാഗം നാളെ സ്ട്രോങ് റൂം തുറന്ന് പരിശോധന നടത്താൻ തീരുമാനിച്ചിരിക്കുന്നത്. സ്ട്രോങ് റൂമിലേയ്ക്കെത്തുന്ന സ്വർണവും വെള്ളിയും അടക്കമുള്ളവ സൂക്ഷിക്കുന്ന കാര്യത്തിൽ ശരിയായ രേഖകളൊന്നും ഇല്ലെന്നും കൃത്യത ഇല്ലെന്നും ദേവസ്വം വിജിലൻസ് കണ്ടെത്തിയിരുന്നു. സ്വർണം സൂക്ഷിക്കുന്ന കാര്യത്തിൽ നടപടിക്രമങ്ങൾ പാലിക്കപ്പെട്ടിട്ടുണ്ടോ എന്നും ഓഡിറ്റ് വിഭാഗം പരിശോധിക്കും. ശബരിമല ക്ഷേത്രത്തിൽ ലഭിക്കുന്ന സ്വർണവും വെള്ളിയും അടക്കമുള്ളവ സൂക്ഷിക്കുന്നത് ആറന്മുള ക്ഷേത്രത്തോട് ചേർന്നുള്ള തിരുവിതാംകൂർ ദേവസ്വത്തിന്റെ സ്ട്രോങ് റൂമിലാണ്. അസിസ്റ്റൻഡ് അക്കൗണ്ട്സ് ഓഫീസറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർക്കാണ് സ്ട്രോങ് റൂമിന്റെ ചുമതല. മൂന്ന് ഉദ്യോഗസ്ഥർ ഒരുമിച്ച് ഉണ്ടെങ്കിൽ മാത്രമേ സ്ട്രോങ് റൂം തുറക്കാൻ സാധിക്കുകയുള്ളൂ. സ്വർണം അടക്കമുള്ള വിലപിടിപ്പുള്ള വസ്തുക്കൾ സൂക്ഷിക്കുന്ന ഉദ്യോഗസ്ഥർ പുതിയ ആൾ വരുമ്പോൾ കൃത്യമായി ചുമതല കൈമാറുന്ന കാര്യത്തിൽ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളതെന്ന് തിരുവിതംകൂർ ദേവസ്വം പ്രസിഡന്റ് എ. പദ്മകുമാർ പറഞ്ഞു. സ്വർണത്തിൽ കുറവൊന്നും ഉണ്ടായിട്ടില്ല. പുതിയ ഉദ്യോഗസ്ഥൻ വരുമ്പോൾ പഴയ ആൾ സ്വർണത്തിന്റെ കണക്കുകൾ കൈമാറുന്ന പതിവ് നേരത്തെ ഉണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ ആറ് വർഷമായി അത് നടക്കുന്നില്ല. ഇക്കാര്യത്തിലാണ് പരാതി ഉണ്ടായിട്ടുള്ളത്. content highlights:kadakampally surendran seeks explanation from devaswom president in connection witth gold offering in sabarimala


from mathrubhumi.latestnews.rssfeed http://bit.ly/2Qr1anT
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages