മുംബൈ: ഓഹരി വിപണിയിൽ നഷ്ടത്തോടെ തുടക്കം. സെൻസെക്സ് 60 പോയന്റ് നഷ്ടത്തിൽ 39007ലും നിഫ്റ്റി 27 പോയന്റ് താഴ്ന്ന് 11727ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 351 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 409 ഓഹരികൾ നഷ്ടത്തിലുമാണ്. വാഹനം, ലോഹം എന്നീ വിഭാഗങ്ങളിലെ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിൽ. മാരുതി സുസുകി, യെസ് ബാങ്ക്, ഭാരതി ഇൻഫ്രടെൽ, ഇൻഡസിൻഡ് ബാങ്ക്, ഹീറോ മോട്ടോർകോർപ്, ഡിഎച്ച്എഫ്എൽ, എൽആന്റ്ടി, പിഎൻബി ഹൗസിങ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ്. ഒഎൻജിസി, ഗ്രാസിം ഇൻഡസ്ട്രീസ്, വിപ്രോ, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്. മുംബൈയിൽ തിരഞ്ഞെടുപ്പായതിനാൽ കഴിഞ്ഞ ദിവസം ഓഹരി വിപണി പ്രവർത്തിച്ചില്ല.
from mathrubhumi.latestnews.rssfeed http://bit.ly/2L7MFXc
via
IFTTT
No comments:
Post a Comment