കൊച്ചി: എറണാകുളം ലോക്സഭാ മണ്ഡലത്തിലെ എൺപത്തിമൂന്നാം നമ്പർ ബൂത്തിലെ റീ പോളിങ് ആരംഭിച്ചു. ഏപ്രിൽ 23ന് നടന്ന തിരഞ്ഞെടുപ്പിൽ വോട്ടിങ് മെഷീനിൽ തകരാറ് കണ്ടെത്തിയതിനെ തുടർന്നാണ് റീ പോളിങ് നടത്തുന്നത്. പോൾ ചെയ്തതിനേക്കാൾ 43 വോട്ടുകൾ യന്ത്രത്തിൽ കൂടുതലായി കണ്ടെത്തുകയായിരുന്നു. കളമശ്ശേരി നിയോജകമണ്ഡലത്തിലെ കടുങ്ങല്ലൂർ പഞ്ചായത്തിലെ മൂന്നാം വാർഡിൽപ്പെട്ട കണിയാംകുന്ന് പ്രദേശത്തുള്ള 915 വോട്ടർമാരാണ് ബൂത്തിലുള്ളത്. ഏപ്രിൽ 23ന് 715 പേരായിരുന്നു വോട്ട് രേഖപ്പെടുത്തിയത്. റീ പോളിങ് പ്രഖ്യാപിച്ചതോടെ മൂന്നുപാർട്ടികളുടെയും സ്ഥാനാർഥികൾ പ്രചരണം പുനഃരാരംഭിച്ചിരുന്നു.. എൽ ഡി എഫിന്റെ പി രാജീവ്, യു ഡി എഫിന്റെ ഹൈബി ഈഡൻ, എൻ ഡി എയുടെ അൽഫോൺസ് കണ്ണന്താനം എന്നിവർ തമ്മിലാണ് ഇവിടെ മത്സരം. കിഴക്കേ കടുങ്ങല്ലൂർ ബാങ്ക് ഹാളാണ് ബൂത്ത്. രാവിലെ ഏഴുമണിക്കു തന്നെ പോളിങ് ആരംഭിച്ചു. സ്ത്രീകളുടേത് ഉൾപ്പെടെ നീണ്ടനിരയാണ് ബൂത്തിനു പുറത്ത് കാണാനാകുന്നത്. content highlights:repolling in ernakulam loksabha constituency,kadungallur, loksabha election 2019
from mathrubhumi.latestnews.rssfeed http://bit.ly/2vuJ7Up
via
IFTTT
No comments:
Post a Comment