പാകിസ്താനിലെ മദ്രസകളെ പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗമാക്കുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, April 30, 2019

പാകിസ്താനിലെ മദ്രസകളെ പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗമാക്കുന്നു

ഇസ്ലാമാബാദ്: മതപഠന കേന്ദ്രങ്ങളുടെ പ്രവർത്തനം നിയന്ത്രിച്ചുകൊണ്ട് തീവ്രവാദത്തിന് തടയിടാനൊരുങ്ങി പാകിസ്താൻ. രാജ്യത്ത് പ്രവർത്തിക്കുന്ന മുപ്പതിനായിരത്തിലധികം മദ്രസകളെ മുഖ്യധാരാ വിദ്യാഭ്യാസ രംഗവുമായി ബന്ധിപ്പിച്ച് അവയിലൂടെയുള്ള തീവ്രവാദാനുകൂല പ്രവർത്തനങ്ങൾ തടയുകയാണ് പാകിസ്താൻ സർക്കാർ ലക്ഷ്യമിടുന്നത്. പാകിസ്താൻ സൈനിക വക്താവ് മേജർ ജനറൽ ആസിഫ് ഗഫൂർ വ്യക്തമാക്കി. പാകിസ്താനിലെ മദ്രസകളുടെ എണ്ണത്തിൽ അടുത്ത വർഷങ്ങളിൽ വലിയ വർധനവാണുണ്ടായിട്ടുള്ളത്. 1947ൽ രാജ്യത്ത് ആകെയുണ്ടായിരുന്നത് 247 മദ്രസകളായിരുന്നു. 1947 മുതൽ 1980 വരെയുള്ള കാലയളവിൽ അത് 2,861 ആയി വർധിച്ചു. ഇപ്പോൾ മുപ്പതിനായിരത്തിൽ അധികം മദ്രസകളാണ് പ്രവർത്തിക്കുന്നത്. അവയിൽ 100 എണ്ണം മാത്രമാത്രമാണ് തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുള്ളതെന്നും സൈനിക വക്താവ് പറഞ്ഞു. എല്ലാ മദ്രസകളെയും വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിൽ കൊണ്ടുവരികയും സമകാലിക വിഷയങ്ങൾക്കൂടി പാഠ്യവിഷയമാക്കുകയും ചെയ്യും. വിദ്വേഷ പ്രചാരണത്തിന് ഇടകൊടുക്കാത്തതും മറ്റു വിഭാഗങ്ങളെ ബഹുമാനിക്കാൻ വിദ്യാർഥികളെ പരിശീലിപ്പിക്കാനുതകുന്നതുമായ പാഠ്യപദ്ധതിയ്ക്ക് രൂപംനൽകും. മതസംബന്ധിയായ കാര്യങ്ങൾ കൂടാതെ മറ്റു വിഷയങ്ങളും പഠിക്കുന്നതിന് ഇത് വിദ്യാർഥികൾക്ക് അവസരമൊരുക്കുമെന്നും ആസിഫ് ഗഫൂർ പറഞ്ഞു. പദ്ധതി യാഥാർഥ്യമാക്കുന്നതിന് നിയമനിർമാണം ആവശ്യമാണ്. അതിനായി ബിൽ തയ്യാറാക്കിവരികയാണ്. പദ്ധതി നടപ്പാക്കുന്നതിന് ഫെബ്രുവരിയിൽത്തന്നെ സർക്കാർ പണം നീക്കിവെച്ചിട്ടുണ്ട്. പ്രാരംഭമായി 200 കോടിയാണ് വേണ്ടിവരിക. ഓരോ വർഷവും നൂറു കോടി വീതം നീക്കിവെക്കുമെന്നും സൈനിക വക്താവ് വ്യക്തമാക്കി. Content Highlights:Pakistan, Madrasas Under Govt Control, Combat Extremism


from mathrubhumi.latestnews.rssfeed http://bit.ly/2IZiIWK
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages