തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വർണം കടത്താൻ ശ്രമിച്ച കരാർ ജീവനക്കാരൻ പിടിയിലായി. പത്തു കിലോ സ്വർണം ഇയാളിൽ നിന്നും കണ്ടെടുത്തതായി കസ്റ്റംസ് അറിയിച്ചു. തിരുവനന്തപുരം വിമാനത്താവളത്തിലെ കരാർ ജീവനക്കാരൻ അനീഷിനെയാണ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച പുലർച്ചെ മൂന്നരയോടെയാണ് സംഭവം. സംശയം തോന്നിയ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥർ പരിശോധിക്കുന്നതിനിടെ ഇയാൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. തുടർന്നുള്ള പരിശോധനയിലാണ് മുഴുവൻ സ്വർണവും ഇയാളിൽ നിന്നും കണ്ടെടുത്തത്. വിമാനത്താവളത്തിലെ എ.സി മെക്കാനിക്കാണ് അനീഷ്. ആരാണ് ഇയാൾക്ക് സ്വർണം കൈമാറിയതെന്ന് അന്വേഷിച്ചു വരികയാണെന്ന് കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണർ പറഞ്ഞു. Content highlights: Customs caught Employee with 10 Kg gold at Thiruvananthapuram airport
from mathrubhumi.latestnews.rssfeed http://bit.ly/2UO2fqz
via
IFTTT
No comments:
Post a Comment