ഐ.എസ്. തലവൻ ബാഗ്‌ദാദിയുടെ വീഡിയോ പുറത്ത്;ശ്രീലങ്കയെക്കുറിച്ചും പരാമർശം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, April 30, 2019

ഐ.എസ്. തലവൻ ബാഗ്‌ദാദിയുടെ വീഡിയോ പുറത്ത്;ശ്രീലങ്കയെക്കുറിച്ചും പരാമർശം

ബാഗ്ദാദ്: അഞ്ചുവർഷത്തിനുശേഷം ആദ്യമായി ആഗോള ഭീകരസംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ (ഐ.എസ്.) തലവൻ അബൂബക്കർ അൽ- ബാഗ്ദാദിയുടെ വീഡിയോ പുറത്ത്. തിങ്കളാഴ്ചയാണ് വീഡിയോ പുറത്തുവിട്ടത്. ഇത് എവിടെവെച്ച് എപ്പോൾ ചിത്രീകരിച്ചതാണെന്ന് വ്യക്തമായിട്ടില്ല. കിഴക്കൻ സിറിയയിലെ മാസങ്ങൾ നീണ്ട പോരാട്ടത്തെക്കുറിച്ചാണ് വീഡിയോയിൽ ഇയാൾ സംസാരിക്കുന്നത്. മുറിയിൽവെച്ച് മൂന്നുപേരുമായി സംസാരിക്കുന്ന വിധമാണ് ഇത് ചിത്രീകരിച്ചിട്ടുള്ളത്. ഇവരുടെ മുഖം മറച്ചനിലയിലാണ്. കൊല്ലപ്പെട്ട ഐ.എസുകാർക്കുവേണ്ടി പ്രതികാരം ചെയ്യുമെന്നും കൂടുതൽ തിരിച്ചടികൾ ഉണ്ടാകുമെന്നും വീഡിയോയിൽ ബാഗ്ദാദി പറയുന്നുണ്ട്. കഴിഞ്ഞയാഴ്ച ശ്രീലങ്കയിലുണ്ടായ സ്ഫോടനങ്ങളെക്കുറിച്ചും വിഡിയോയിൽ പരാർശമുണ്ട്. 2014-ൽ സിറിയയിലും ഇറാഖിലും ഖിലാഫത്ത് പ്രഖ്യാപിക്കാൻ മോസൂളിലാണ് ഇയാൾ അവസാനമായി ജനങ്ങൾക്ക് മുന്നിലെത്തിയത്. ഇതിനുശേഷം ഇയാൾക്ക് ഗുരുതരമായി പരിക്കേറ്റതായും കൊല്ലപ്പെട്ടതായും റിപ്പോർട്ടുകൾ വന്നിരുന്നു.


from mathrubhumi.latestnews.rssfeed http://bit.ly/2IOSsiv
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages