ബെർലിൻ: റഷ്യയുടെ ചാരനെന്ന് സംശയിക്കുന്ന തിമിംഗിലം നോർവേയുടെ തീരത്ത് പിടിയിലായി. റഷ്യൻ നാവികസേനയിൽനിന്ന് പരിശീലനം ലഭിച്ച തിമിംഗിലമാണിതെന്ന് കരുതുന്നതായി നോർവേ അധികൃതർ പറഞ്ഞു. റഷ്യൻ സൈന്യത്തിൽ കുതിരകൾക്കുപയോഗിക്കുന്ന പ്രത്യേക കടിഞ്ഞാൺ ധരിച്ച ബെലുഗ തിമിംഗിലമാണ് പിടിയിലായത്. ഇതിന്റെ കടിഞ്ഞാണിൽ പിടിപ്പിച്ചിട്ടുള്ള ക്യാമറ ഹോൾഡറിൽ സെയ്ന്റ് പീറ്റേഴ്സ് ബർഗിൻറെ പേരുള്ള ലേബൽ ഘടിപ്പിച്ചിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു. മീൻപിടിത്തക്കാരാണ് തിമിംഗിലത്തെ ആദ്യം കണ്ടെത്തിയത്. ആളുകളോട് പെട്ടെന്നിണങ്ങിയ തിമിംഗിലം തങ്ങളുടെ ബോട്ടിനുപിന്നാലെ കൂടുകയായിരുന്നെന്ന് മീൻപിടിത്തക്കാർ പറഞ്ഞു. content highlights:Norway finds Russian spy whale off Arctic coast
from mathrubhumi.latestnews.rssfeed http://bit.ly/2GQTJDj
via
IFTTT
No comments:
Post a Comment