JEE Main ഫലം പ്രസിദ്ധീകരിച്ചു; 100 പെര്‍സന്റൈല്‍ മാര്‍ക്കുമായി 24 പേര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, April 30, 2019

JEE Main ഫലം പ്രസിദ്ധീകരിച്ചു; 100 പെര്‍സന്റൈല്‍ മാര്‍ക്കുമായി 24 പേര്‍

ഏപ്രിൽ ഏഴ് മുതൽ 12 വരെ നാഷണൽ ടെസ്റ്റിങ് ഏജൻസി നടത്തിയ ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ(മെയിൻ) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷയെഴുതിയതിൽ 24 പേർ 100 പെർസന്റൈൽ മാർക്കുനേടി. ജനുവരിയിലെ ജെ.ഇ.ഇ. പരീക്ഷയെഴുതിയ വിഷ്ണു വിനോദാണ് കേരളത്തിലെ ഉയർന്ന മാർക്ക് സ്വന്തമാക്കിയത്. ജനുവരിയിലും ഏപ്രിലിലുമായി 11,47,125 പേരാണ് ജെ.ഇ.ഇ. മെയിൻ പരീക്ഷയെഴുതിയത്. ഏപ്രിലിലെ പരീക്ഷയ്ക്ക് 9,35,755 പേർ രജിസ്റ്റർ ചെയ്തിരുന്നു. ഇതിൽ 8,81,096 പേർ പരീക്ഷയെഴുതി. 470 കേന്ദ്രങ്ങളിലായിരുന്നു പരീക്ഷ നടത്തിയത്. Must Read:ജെ.ഇ.ഇ: കേരളത്തിലെ ഒന്നാമന് ഇനി ലക്ഷ്യം ഐ.ഐ.ടി 6,08,440 പേർ ജനുവരിയിലും ഏപ്രിലിലുമായി രണ്ടുതവണ മെയിൻ പരീക്ഷയെഴുതി. ഇവരുടെ മികച്ച സ്കോറാണ് അന്തിമമായി പരിഗണിക്കുക. 2,97,932 പേർ സ്കോർ മെച്ചപ്പെടുത്തിയിട്ടുണ്ട്. വിദ്യാർഥികൾക്ക് https://jeemain.nic.in എന്ന വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് സ്കോർ അറിയാനാകും. ബി.ആർക്ക്, ബി.പ്ലാനിങ് എന്നിവയുൾപ്പെടുന്ന പേപ്പർ II-ന്റെ സ്കോർ മേയ് 15-നകം പ്രസിദ്ധീകരിക്കും. Content Highlights:JEE Main 2019 Result Declared; 24 candidates secured 100 percentile score


from mathrubhumi.latestnews.rssfeed http://bit.ly/2UQ1Ioa
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages