തിരുവനന്തപുരം: ഫോനി ചുഴലിക്കാറ്റ് ഒഡിഷ തീരത്തേക്ക് നീങ്ങുന്നതായി കാലാവസ്ഥാവകുപ്പ്. അതിതീവ്ര ചുഴലിക്കാറ്റായി മാറുമെങ്കിലും ഫോനി കരയിലേക്ക് കടക്കുമോ എന്ന് ഈ ഘട്ടത്തിൽ പ്രവചിച്ചിട്ടില്ല. തിങ്കളാഴ്ച വൈകുന്നേരം ചെന്നൈയിൽനിന്ന് 810 കിലോമീറ്റർ തെക്കുകിഴക്കായിട്ടായിരുന്നു ഫോനിയുടെ നില. ഇടയ്ക്ക് ശക്തികുറഞ്ഞെങ്കിലും ചൊവ്വാഴ്ചയോടെ അതിതീവ്ര ചുഴലിക്കാറ്റായി ഇത് മാറുമെന്നാണ് പ്രവചനം. ബുധനാഴ്ചയോടെ ദിശമാറി ഒഡിഷ തീരത്തേക്ക് നീങ്ങും. വ്യാഴാഴ്ചയായിരിക്കും ചുഴലിക്കാറ്റ് ഏറ്റവും തീവ്രമാകുന്നത്. കാറ്റ് അകന്നുപോകുന്നതിനാൽ കേരളത്തിൽ ഇതിന്റെ പ്രഭാവം കുറയുമെന്നാണ് വിലയിരുത്തൽ. എന്നാൽ, കേരളത്തിൽ ചൊവ്വാഴ്ച എറണാകുളം, മലപ്പുറം, വയനാട് ജില്ലകളിൽ ശക്തമായ മഴപെയ്യാൻ സാധ്യതയുണ്ട്. ഇവിടങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിൽ ശക്തമായ കാറ്റുവീശാനും സാധ്യതയുണ്ട്. ചൊവ്വാഴ്ച മണിക്കൂറിൽ 60 കിലോമീറ്റർവരെ വേഗത്തിൽ കാറ്റുവീശാം. കടൽ പ്രക്ഷുബ്ധമായതിനാൽ ചൊവ്വാഴ്ചയും കേരള, കന്യാകുമാരി തീരത്തും മാന്നാർ കടലിടുക്കിലും മീൻപിടിത്തം വിലക്കിയിട്ടുണ്ട്. തുടർന്നുള്ള ദിവസങ്ങളിൽ ന്യൂനമർദം ബാധകമായ കടൽഭാഗങ്ങളിലും വിലക്കുണ്ട്. കടൽക്ഷോഭത്തിനും സാധ്യതയുണ്ട്. ചൊവ്വാഴ്ച രാത്രി 11.30 വരെ തിരമാലകൾ ഒന്നരമുതൽ 2.2 മീറ്റർവരെ ഉയരുമെന്ന് ഇൻകോയിസ് മുന്നറിയിപ്പുനൽകി. content highlights:fani cyclone heading towards Odisha
from mathrubhumi.latestnews.rssfeed http://bit.ly/2ZJ2Zkv
via
IFTTT
No comments:
Post a Comment