ഹിമാലയത്തിൽ യതിയുടെ കാല്‍പ്പാടുകള്‍ കണ്ടുവെന്ന് ഇന്ത്യൻ സൈന്യം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, April 30, 2019

ഹിമാലയത്തിൽ യതിയുടെ കാല്‍പ്പാടുകള്‍ കണ്ടുവെന്ന് ഇന്ത്യൻ സൈന്യം

ന്യൂഡൽഹി: കഥകളിൽ പ്രതിപാദിക്കുന്ന അജ്ഞാത മഞ്ഞു മനുഷ്യൻ യതിയുടെ കാൽപ്പാടുകൾനേപ്പാളിലെ മക്കാളു ബേസ് ക്യാമ്പിനു സമീപംകണ്ടെത്തിയെന്ന അവകാശവാദവുമായി ഇന്ത്യൻ കരസേന. കരസേനയുടെ പർവതാരോഹണ സംഘമാണ് യതിയുടെ കാൽപ്പാകൾ കണ്ടെത്തിയെന്ന് ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെ വ്യക്തമാക്കിയിട്ടുള്ളത്. നേപ്പാൾ, ടിബറ്റ് എന്നിവിടങ്ങളിലെ ഹിമാലയൻ പ്രദേശങ്ങളിൽ കാണപ്പെടുന്നു എന്ന് പറയപ്പെടുന്ന ജീവിയാണ് യതി. എന്നാൽ യതി ജീവിച്ചിരിക്കുന്നുവെന്ന് ഇതുവരെ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. മക്കാളു ബേസ് ക്യാമ്പിനു സമീപം ഏകദേശം 32 ഇഞ്ച് നീളവും 15 ഇഞ്ച് വീതിയുമുള്ള കാൽപാടുകളാണ് കരസേനാസംഘം കണ്ടെത്തിയത്. ഇതാദ്യമായാണ് യതിയുടെ കാൽപാടുകൾ കണ്ടെത്തുന്നതെന്നും ട്വിറ്ററിൽ കരസേന വ്യക്തമാക്കുന്നു. 2019 ഏപ്രിൽ ഒമ്പതിനാണ് സംഘം കാൽപാടുകൾ കണ്ടെത്തിയത്. മഞ്ഞിൽ പതിഞ്ഞ ഒരു കാൽപാദത്തിന്റെ മാത്രം ചിത്രമാണ്കരസേന ട്വിറ്ററിൽപങ്കുവെച്ചിട്ടുള്ളത്. image courtesy: Twitter/@adgpi image courtesy: Twitter/@adgpi image courtesy: Twitter/@adgpi content highlights: indian army, yeti footprint, makalu base camp


from mathrubhumi.latestnews.rssfeed http://bit.ly/2VDrLmT
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages