കണ്ണൂര്‍: ഫാ.റോബിന്‍ വടക്കുംചേരി പ്രതിയായ കൊട്ടിയൂര്‍ പീഡനക്കേസില്‍ ഇരയായ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ പോക്‌സോ കോടതി നിര്‍ദേശം. പെണ്‍കുട്ടിയുടെ പ്രായം സംബന്ധിച്ച് കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചതിനാണ് കേസ്. മാതാപിതാക്കള്‍ വിചാരണ നേരിടണമെന്നും കോടതി ഉത്തരവിട്ടു.
കേസിന്റെ വിചാരണ വേളയില്‍ മാതാപിതാക്കള്‍ക്ക് പ്രതിക്ക് അനുകൂലമായി കൂറുമാറിയിരുന്നു. കേസില്‍ റോബിന് 20 വര്‍ഷം കഠിന തടവും മൂന്നു ലക്ഷം രൂപ പിഴയും ശിക്ഷിച്ചിരുന്നു. വിചാരണ വേളയില്‍ കൂറുമാറിയ മാതാപിതാക്കള്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുത്ത് വിചാരണ നടത്തണമെന്ന് തലശേരി പോക്‌സോ കോടതി ആവശ്യപ്പെടുകയും ചെയ്തിരുന്നു.
കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിനി പ്രസവിച്ചതോടെയാണ് റോബിന്റെ പീഡന വിവരം പുറത്തറിഞ്ഞത്. പോക്‌സോ കോടതിയുടെ വിധിക്കെരതിരെ റോബിന്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്. കെട്ടിച്ചമച്ച തെളിവുകളാണ് തനിക്കെതിരെ ഹാജരാക്കിയിരിക്കുന്നതെന്നും ഉഭയസമ്മതപ്രകാരമാണ് ബന്ധം നടന്നതെന്നും പെണ്‍കുട്ടിയുടെ പ്രായം ശാസ്ത്രീയമായി കണക്കാക്കണമെന്ന ആവശ്യം വിചാരണ കോടതി പരിഗണിച്ചില്ലെന്നും അപ്പീലില്‍ പറയുന്നു.
from mangalam.com http://bit.ly/2KRoyfa
via IFTTT
No comments:
Post a Comment