കൂട്ടക്കൊലയ്ക്ക് 'പദ്ധതിയിട്ട' രണ്ട് കൗമാരിക്കാരികള്‍ യു.എസില്‍ അറസ്റ്റില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, April 20, 2019

കൂട്ടക്കൊലയ്ക്ക് 'പദ്ധതിയിട്ട' രണ്ട് കൗമാരിക്കാരികള്‍ യു.എസില്‍ അറസ്റ്റില്‍

ഫ്‌ളോറിഡ: ഒമ്പത് പേരെ കൊലപ്പെടുത്താന്‍ പദ്ധതി തയ്യാറാക്കിയ രണ്ട് കൗമാരക്കാരികളെ അമേരിക്കന്‍ പോലീസ് അറസ്റ്റു ചെയ്തു ചെയ്തു. ഫ്‌ളോറിഡയിലെ അവണ്‍ പാര്‍ക്ക് മിഡില്‍ സ്‌കൂളിലാണ് പതിനാലുകാരികള്‍ കൂട്ടക്കൊലയ്ക്ക് പദ്ധതി തയ്യാറാക്കിയത്. രൂപരേഖയുടെ കടലാസ് ഒരു അധ്യാപികയുടെ കൈവശം എത്തിയതോടെ പദ്ധതി പൊളിയുകയും വിദ്യാര്‍ത്ഥിനികള്‍ പോലീസിന്റെ കസ്റ്റഡിയിലാവുകയും ചെയ്തു.

ബുധനാഴ്ചയാണ് സംഭവം. തോക്കുകള്‍ വാങ്ങുന്നതിനും ആളുകളെ തട്ടിക്കൊണ്ടുപോകുന്നതിനും കൊലപാതകത്തിനുശേഷം മൃതദേഹങ്ങള്‍ ഉപേക്ഷിക്കുന്നതും ഉള്‍പ്പെടെ എട്ടു പേജുളള രൂപരേഖയാണ് പെണ്‍കുട്ടികള്‍ തയ്യാറാക്കിയത്.

പോലീസ് കസ്റ്റഡിയില്‍ ഇവരെ ചോദ്യം ചെയ്തുവരികയാണ്. കൊലപാതകം നടത്താനുള്ള ഗൂഢാലോചന, തട്ടിക്കൊണ്ടുപോകുന്നതിനുള്ള ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

പെണ്‍കുട്ടികള്‍ അസ്വഭാവികമായി പെരുമാറുന്നതും അവരുടെ സംസാരത്തിലെ അസ്വഭാവികതയും ശ്രദ്ധയില്‍പെട്ടതോടെയാണ് അധ്യാപിക അവരെ ചോദ്യം ചെയ്തത്. അവരില്‍ നിന്നും പിടിച്ചെടുത്ത ഫയലില്‍ വിവിധ പേരുകളിലാണ് പദ്ധതി തയ്യാറാക്കി വച്ചിരുന്നത്. 'പ്രൈവറ്റ് ഇന്‍ഫോ', ഡു നോട്ട് ഓപണ്‍, പ്രൊജക്ട് 11/9 എന്നിങ്ങനെയായിരുന്നു പദ്ധതികള്‍.

കയ്യെഴുത്തു പ്രതികളായി സൂക്ഷിച്ച ഫയലില്‍ കൊല്ലാനുള്ള വ്യക്തികളുടെ പേരും പദ്ധതി തയ്യാറാക്കേണ്ട വിധവും വിശദമായി എഴുതിയിരുന്നു. ആയുധങ്ങള്‍ വാങ്ങുന്നതും കൊലപാതകത്തിനു ശേഷം ഇരകളുടെ മൃതദേഹങ്ങള്‍ കത്തിച്ചും കുഴിച്ചിട്ടും തെളിവ് നശിപ്പിക്കേണ്ടത് എങ്ങനെയെന്നും ഫയലില്‍ വ്യക്തമാക്കിയിരുന്നു.

ഇത് വെറും തമാശയായി കാണാന്‍ കഴിയില്ലെന്നാണ് പോലീസ് കേസിനെ കുറിച്ച് പ്രതികരിച്ചത്.



from mangalam.com http://bit.ly/2UNb48O
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages