രാഹുൽഗാന്ധിയെ നേരിട്ട് കാണാൻ കണ്ണൂരിൽ എത്തിച്ചേർന്നപ്പോൾ നേരിൽ കാണാൻ സാധിക്കാത്തത് കൊണ്ട് സങ്കടംമൂലം ശാഠ്യം പിടിച്ചു കരഞ്ഞ നാഥാൻ ജോയ്സിന് സ്വപ്നസാഫല്യം.
ഇന്ന് രാവിലെ രാഹുൽഗാന്ധിയുടെ പ്രത്യേക നിർദ്ദേശപ്രകാരം നാഥാന് രാഹുൽഗാന്ധിയുടെ സഹോദരിയും എ.ഐ.സി.സി ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിയെ നേരിൽ കാണാനുള്ള ഭാഗ്യം ഒത്തുചേർന്നു.തളിപ്പറമ്പ് തൃച്ചംബരം സെൻറ് പോൾസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർഥിയായ നാഥാൻ ജോയ്സ് രാഹുൽഗാന്ധിയുടെ കടുത്ത ആരാധകനാണ്. രാഹുൽഗാന്ധിയെ നേരിൽ കാരണമെന്ന് അദമ്യമായ ആഗ്രഹം വലിയ വികാരമായി കൊണ്ടുനടന്ന നാഥാന് ഒടുവിൽ രാഹുലിന്റെ സഹോദരി എ.ഐ.സി.സി ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിയെ നേരിൽ കാണാൻ സാധിച്ചു.[IMG]
മട്ടന്നൂർ ഇൻറർനാഷണൽ എയർപോർട്ടിൽ വച്ച് വയനാട്ടിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രചരണത്തിന് വരുന്ന വഴി പ്രിയങ്ക ഗാന്ധിയെ നാഥാൻ ജോയ്സും പിതാവ് സന്തോഷ് കാവിലും മാതാവ് സ്മിതയും ജേഷ്ഠൻ ജോനാഥാനും ഒരുമിച്ചാണ് കണ്ടത്.കഴിഞ്ഞദിവസം രാഹുൽ ഗാന്ധിയുടെ പി.എ ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനിയെ വിളിച്ച് നാഥാൻജോയ്സിന് പ്രിയങ്കാ ഗാന്ധിയെ നേരിൽ കാണാനുള്ള ക്രമീകരണം ചെയ്ത് കൊടുക്കാൻ നിർദ്ദേശം നല്കിയിരുന്നു.
യുഡിഎഫ് സ്ഥാനാർത്ഥി കെ സുധാകരന് വേണ്ടി പരിയാരം പഞ്ചായത്തിലെ വിവിധ കോർണർ മീറ്റിങ്ങുകളിൽ നാഥാൻ ജോയ്സ് കഴിഞ്ഞ ദിവസം പ്രസംഗിച്ചിരുന്നു. നാഥാൻ ജോയ്സിന്റെ വാക്കുകൾ കേൾക്കാൻ ആളുകൾ തടിച്ചു കൂടുന്ന കാഴ്ചയാണ് ജനങ്ങൾക്ക് കാണാൻ സാധിച്ചത്.
സ്വപ്നസാഫല്യം പോലെ രാഹുൽഗാന്ധിയുടെ ഫോൺ വിളി എത്തിയപ്പോൾ തന്നെ നാഥാന്റെ സങ്കടങ്ങൾക്ക് ഒരു പരിധിവരെ സമാധാനമായിരുന്നു.
-കെ.പി.അനിൽകുമാർ മട്ടന്നൂർ
from mangalam.com http://bit.ly/2KPGDKF
via IFTTT
No comments:
Post a Comment