കൊച്ചി: ജാതിയുടേയോ മതത്തിന്റെയോ പേരിൽ വോട്ട് ചോദിക്കില്ലെന്ന് അൽഫോൺസ് കണ്ണന്താനം. തനിക്ക് എന്തൊക്കെ ചെയ്യാനാവുമെന്ന് ഇക്കാലത്തിനിടയിൽ ചെയ്തു കാണിച്ചിട്ടുണ്ട്. ടൂറിസവും ഐടിയുമാണ് വികസനത്തിന്റെ പ്രധാന മേഖലയായി കാണുന്നത്. അതുമായി ബന്ധപ്പെട്ട് കൊച്ചിയിൽ നിരവധി കാര്യങ്ങൾ ചെയ്യാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിനു വേണ്ടി മോദി എന്തൊക്കെ ചെയ്തെന്ന് എല്ലാവർക്കും അറിയാം. അറുപത് വർഷം നടന്നതിനേക്കാൾ വികസനം കഴിഞ്ഞ നാലര വർഷംകൊണ്ട് നടന്നിട്ടുണ്ട്. എന്നാൽ തിരഞ്ഞെടുപ്പ് സമയത്ത് കുറ്റപ്പെടുത്തലുകൾ നടത്തുകയാണ് പിണറായി വിജയൻ അടക്കമുള്ളവർ ചെയ്യുന്നത്. രാഹുൽ ഗാന്ധി അമേഠി സന്ദർശിക്കുമ്പോൾ പത്രങ്ങളിൽ വാർത്തയുണ്ടാകാറുണ്ട്. കാരണം, ആറു മാസത്തിൽ ഒരിക്കൽ ഹെലികോപ്റ്ററിൽ മണ്ഡലത്തിൽ വന്നുപോകും. അല്ലാതെ അദ്ദേഹം ഒരു കാര്യവും അവിടെ ചെയ്തിട്ടില്ല. വയനാട്ടിലും ഇതുതന്നെയാണ് സംഭവിക്കുക. തനിക്കെതിരായുണ്ടാകുന്ന ട്രോളുകൾ ഗുണമാണ് ചെയ്തിട്ടുള്ളതെന്നും അൽഫോൺസ് കണ്ണന്താനം പറഞ്ഞു. അൽഫോൺസ് കണ്ണന്താനം ഒരു മണ്ടനാണെന്ന പ്രതീതി ഉണ്ടാക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. രാഷ്ട്രീയ പ്രതിയോഗികൾ തനിക്കെതിരെ പ്രവർത്തിക്കുന്നതായി സംശയമുണ്ട്. പ്രളയ ക്യാമ്പിൽ പോയി ഭക്ഷണം കഴിച്ച് കിടന്നുറങ്ങിയ ഏക മന്ത്രിയാണ് ഞാൻ. പ്രളയ ക്യാമ്പിൽ മൂന്നാഴ്ച താമസിച്ചു. അതിനെക്കുറിച്ചും ട്രോളുകൾ വന്നു. എന്നാൽ താൻ പിന്നോട്ടു പോയില്ലെന്നും അദ്ദേഹം പറഞ്ഞു. ട്രോളൻമാർക്ക് ജോലി കൊടുക്കുന്നതിനാണ് ട്രോൾ ചലഞ്ച് പ്രഖ്യാപിച്ചത്. രാവിലെ ആരെ കൊല്ലണമെന്ന് ആലോചിച്ചാണ് പലരും എഴുന്നേൽക്കുന്നത്. മറ്റു ജോലി ഒന്നുമില്ലല്ലോ. അതിന്റെ പശ്ചാത്തലത്തിലാണ് കൊച്ചിയെക്കുറിച്ച് ട്രോൾ ചെയ്യാനുള്ള ചലഞ്ച് പ്രഖ്യാപിച്ചത്. എന്നാൽ ഒറ്റയാൾ പോലും ട്രോൾ മെസ്സേജ് ചെയ്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി. Content Highlights:alphons kannanthanam press meet, lok sabha election 2019
from mathrubhumi.latestnews.rssfeed http://bit.ly/2GsocXf
via
IFTTT
No comments:
Post a Comment