ഗുരുതര ആരോപണങ്ങള്‍; അമേഠിയില്‍ രാഹുല്‍ ഗാന്ധിയുടെ നാമനിര്‍ദേശ പത്രികയുടെ സൂക്ഷ്മപരിശോധന മാറ്റി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, April 20, 2019

ഗുരുതര ആരോപണങ്ങള്‍; അമേഠിയില്‍ രാഹുല്‍ ഗാന്ധിയുടെ നാമനിര്‍ദേശ പത്രികയുടെ സൂക്ഷ്മപരിശോധന മാറ്റി

ലഖ്നൗ: എതിർസ്ഥാനാർഥി തടസവാദം ഉന്നയിച്ചതിനാൽ അമേഠിയിൽ രാഹുൽഗാന്ധിയുടെ നാമനിർദേശ പത്രികയുടെ സൂക്ഷ്മപരിശോധന മാറ്റിവെച്ചു. ഏപ്രിൽ 22-ലേക്കാണ് സൂക്ഷ്മപരിശോധന മാറ്റിവെച്ചതെന്ന് അമേഠി ലോക്സഭ മണ്ഡലത്തിലെ റിട്ടേണിങ് ഓഫീസർ അറിയിച്ചു. രാഹുൽഗാന്ധി നാമനിർദേശ പത്രികയോടൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഗുരുതരപിഴവുകളുണ്ടെന്നാണ് സ്വതന്ത്രസ്ഥാനാർഥിയായ ധ്രുവ് ലാലിന്റെ ആരോപണം. ബ്രിട്ടൻ ആസ്ഥാനമായി രജിസ്റ്റർ ചെയ്ത കമ്പനിയുടെ വിവരങ്ങളിൽ രാഹുൽ ഗാന്ധി ബ്രിട്ടൻ പൗരനാണെന്ന് രേഖപ്പെടുത്തിയെന്നാണ് ധ്രുവ് ലാൽ ആരോപിക്കുന്നത്. അതിനാൽ ഇന്ത്യൻ പൗരനല്ലാത്ത ഒരാൾക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ലെന്നും ഇയാൾ ചൂണ്ടിക്കാണിക്കുന്നു. ഇതിനുപുറമേ രാഹുൽഗാന്ധിയുടെ സത്യവാങ്മൂലത്തിൽ പറയുന്ന കമ്പനിയുടെ ആസ്തികളെക്കുറിച്ചും ലാഭവിഹിതത്തെക്കുറിച്ചും വിശദമാക്കിയിട്ടില്ലെന്നും ആരോപണമുണ്ട്. രാഹുൽഗാന്ധിയുടെ വിദ്യാഭ്യാസയോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളിൽ തെറ്റുകളുണ്ടെന്നും അതിനാൽ ഒറിജനൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കണമെന്നും ഇയാൾ ആവശ്യപ്പെട്ടിട്ടുണ്ട്. രാഹുൽഗാന്ധിയുടെ നാമനിർദേശ പത്രികയെ ചൊല്ലി ഇത്രയേറെ തടസവാദങ്ങൾ ഉന്നയിക്കപ്പെട്ടതോടെയാണ് വിശദമായി പരിശോധിക്കാനായി സൂക്ഷ്മപരിശോധന മാറ്റിവെച്ചത്. അതേസമയം, രാഹുൽ ഗാന്ധിയുടെ പൗരത്വത്തെ സംബന്ധിച്ച് പരാതി ഉയർന്നതോടെ സംഭവം വിവാദമാക്കി ബി.ജെ.പി.യും രംഗത്തെത്തി. രാഹുൽ ഗാന്ധിയുടെ പൗരത്വത്തെക്കുറിച്ച് വിശദമായ പരിശോധന നടത്തണമെന്ന് ബി.ജെ.പി. ആവശ്യപ്പെട്ടു. രാഹുൽഗാന്ധിയുടെ പൗരത്വം റദ്ദാക്കണമെന്നും ബ്രിട്ടീഷ് പൗരത്വം അദ്ദേഹത്തിന് നിഷേധിക്കാനാകില്ലെന്നും സുബ്രഹ്മണ്യൻ സ്വാമി ട്വീറ്റ് ചെയ്തു. രാഹുൽ ഗാന്ധിക്ക് നാല് പാസ്പോർട്ടുകളുണ്ടെന്ന് സുബ്രഹ്മണ്യൻ സ്വാമി നേരത്തെയും ആരോപണമുന്നയിച്ചിരുന്നു. അദ്ദേഹത്തിന്റെ ഒരു സർട്ടിഫിക്കറ്റിൽ റൗൾ വിൻസി എന്നാണ് പേര് രേഖപ്പെടുത്തിയിരിക്കുന്നതെന്നും ഒരു വിഷയത്തിൽ അദ്ദേഹം പരാജയപ്പെട്ടതായും സുബ്രഹ്മണ്യൻ സ്വാമി പറഞ്ഞിരുന്നു. Content Highlights:scrutiny of rahul gandhis nomination in amethi postponed by returning officer


from mathrubhumi.latestnews.rssfeed http://bit.ly/2ULuOtB
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages