ഭോപ്പാല്‍: മുംബൈ ഭീകരാക്രമണത്തിനിടെ ഭീകരരുമായി ഏറ്റുമുട്ടി വീര രക്ഷസാക്ഷിത്വം വരിച്ച എന്‍.ഐ.എ ഓഫീസര്‍ ഹെമന്ദ് കര്‍ക്കറെക്കെതിരായ പരാമര്‍ശത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി പ്രഗ്യാസിംഗ് താക്കൂറിന് നോട്ടീസ് അയച്ചു. മലേഗാവ് സ്‌ഫോടനക്കേസില്‍ പ്രതിയായ പ്രഗ്യാസിംഗ് ഭോപ്പാലില്‍ ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥിയാണ്.
വിവാദ പരാമര്‍ശത്തില്‍ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്വമേധയാ ആണ് നടപടി സ്വീകരിക്കുന്നതെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ ആയ ജില്ലാ കലക്ടര്‍ സുദം ഖാദെ പറഞ്ഞു. ഇന്നു രാവിലെയാണ് അസിസ്റ്റന്റ് വരണാധികാരിയുടെ റിപ്പോര്‍ട്ട് ലഭിച്ചത്. തുടര്‍ന്ന് നോട്ടീസ് അയക്കാന്‍ തീരുമാനിക്കുകയായിരുന്നു. 24 മണിക്കൂറിനകം മറുപടി ആവശ്യപ്പെട്ടിട്ടുണ്ട്. പരിപാടിയുടെ സംഘാടകനും മറുപടി നല്‍കണമെന്നും കലക്ടര്‍ വ്യക്തമാക്കി.
അസിസ്റ്റന്റ് വരണാധികാരിയുടെ റിപ്പോര്‍ട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കും. പെരുമാറ്റച്ചട്ടം പാലിച്ചുകൊള്ളാമെന്ന ഉറപ്പിലാണ് സംഘാടകന് പരിപാടി നടത്താന്‍ അനുമതി നല്‍കിയതെന്നും കലക്ടര്‍ പറഞ്ഞു.
വ്യാഴാഴ്ച രാത്രി ബി.ജെ.പി പ്രചാരണത്തിനിടെയാണ് പ്രഗ്യാസിംഗിന്റെ വിവാദ പരാമര്‍ശം വന്നത്. കര്‍ക്കറെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടാനുള്ള കാരണം തന്റെ ശാപമാണെന്നായിരുന്നു അവരുടെ പരാമര്‍ശം. ഇത് വിവാദമായതോടെ അവര്‍ നിലപാട് തിരുത്തിയിരുന്നു.
from mangalam.com http://bit.ly/2UtGWu4
via IFTTT
No comments:
Post a Comment