ബച്‌പോര: ഡോക്ടര്‍ ഫോണിലൂടെ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് സി.ആര്‍.പി.എഫ് ജവാന്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്റെ ജീവന്‍ രക്ഷിച്ചു. കശ്മീരില്‍ തിരഞ്ഞെടുപ്പിനിടെ ഹൃദയാഘാതമുണ്ടായ അഷാന്‍ ഉള്‍ ഹഖ് എന്ന പ്രിസൈഡിംഗ് ഓഫീസര്‍ക്കാണ് ഹൃദയാഘാതമുണ്ടായത്. ഇതേ ബൂത്തില്‍ ഡ്യൂട്ടിയിലായിരുന്ന സി.ആര്‍.പി.എഫ് ജവാന്‍ സുരീന്ദര്‍ കുമാര്‍ തന്റെ യൂണിറ്റിലെ ഡോ. സുനീമിന്റെ സഹായം തേടി.
തുടര്‍ന്ന് ഡോ. സുനീം നല്‍കിയ നിര്‍ദ്ദേശങ്ങള്‍ പ്രകാരം സുരീന്ദര്‍ അഷാന് പ്രാഥമിക ശുശ്രൂഷ നല്‍കി. ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം സി.പി.ആറും മറ്റ് പ്രാഥമിക ശുശ്രൂഷകളുമാണ് സുരീന്ദര്‍ നല്‍കിയത്. ആംബുലന്‍സ് എത്തുന്നത് വരെ 50 മിനിറ്റോളം സുരീന്ദര്‍ പ്രാഥമിക ശുശ്രുഷ നല്‍കി. മുപ്പതോളം തവണ സി.പി.ആര്‍ നല്‍കുകയും വായിലൂടെ കൃത്രിമ ശ്വാസം നല്‍കുകയും ചെയ്തു. സുരീന്ദറിന്റെ കൃത്യ സമയത്തെ ഇടപെടലിനെ തുടര്‍ന്നാണ് അഷാന്റെ ജീവന്‍ രക്ഷിക്കാനായത്.
from mangalam.com http://bit.ly/2Grt6Dz
via IFTTT
No comments:
Post a Comment