സർവകലാശാല അസിസ്റ്റന്റ് പരീക്ഷ ജൂൺ 15-ന് മാത്രമായി നടത്താൻ പി.എസ്.സി. തീരുമാനിച്ചു. കൂടുതൽപേർ പരീക്ഷയെഴുതാൻ സന്നദ്ധത അറിയിച്ചാൽ രണ്ടുദിവസങ്ങളിലായി പരീക്ഷ നടത്താൻ കമ്മിഷൻ ആലോചിച്ചിരുന്നു. എന്നാൽ 6,25,477 പേർ മാത്രമാണ് പരീക്ഷയെഴുതുമെന്ന് ഉറപ്പ് നൽകിയത്. ഇത്രയുംപേർക്ക് ഒറ്റദിവസംതന്നെ പരീക്ഷയെഴുതാനുള്ള സംവിധാനം നിലവിലുണ്ട്. മൊത്തം 7,53,119 അപേക്ഷകളാണ് ലഭിച്ചിരുന്നത്. ഉറപ്പ് നൽകാത്ത 1,27,642 പേരുടെ അപേക്ഷ പി.എസ്.സി. അസാധുവാക്കി. കൺഫർമേഷൻ നൽകിയവർക്ക് ജൂൺ ഒന്ന് മുതൽ അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽനിന്ന് ഡൗൺലോഡ് ചെയ്തെടുക്കാം. ബിരുദതല തസ്തികകൾക്കുള്ള പൊതുപാഠ്യപദ്ധതിയനുസരിച്ചാണ് സർവകലാശാല അസിസ്റ്റന്റ് പരീക്ഷ നടത്തുന്നത്. നിലവിലെ റാങ്ക്പട്ടികയുടെ കാലാവധി 2019-ഓഗസ്റ്റ് ഒമ്പതിന് പൂർത്തിയാകും. പിറ്റേന്നുതന്നെ പുതിയ റാങ്ക്പട്ടിക നിലവിൽവരുന്ന വിധത്തിലുള്ള സമയക്രമമാണ് നിശ്ചയിച്ചിരിക്കുന്നത്. Content Highlights:6.25 lakh applicants submitted confirmation to write university assistant exam
from mathrubhumi.latestnews.rssfeed http://bit.ly/2GxUSzN
via
IFTTT
No comments:
Post a Comment