ലഖ്നൗ: ലോക്സഭ തിരഞ്ഞെടുപ്പിൽ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന മുസാഫർനഗറിൽ കള്ളവോട്ട് നടക്കുന്നതായി ബി.ജെ.പി. വോട്ടെടുപ്പ് തുടങ്ങി മൂന്ന് മണിക്കൂറുകൾ പിന്നിടുമ്പോഴാണ് ബി.ജെ.പി. സ്ഥാനാർഥി സഞ്ജീവ് ബല്യാൺ കള്ളവോട്ട് ആരോപിച്ച് രംഗത്തെത്തിയത്. ബുർഖ ധരിച്ചെത്തുന്നവരാണ് കള്ളവോട്ട് ചെയ്യുന്നതെന്നാണ് ബി.ജെ.പി.യുടെ ആരോപണം. അതിനാൽ ബുർഖ ധരിച്ചെത്തുന്ന സ്ത്രീകളെ തിരിച്ചറിയൽ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും ഇല്ലെങ്കിൽ റീ-പോൾ ആവശ്യപ്പെടുമെന്നും സഞ്ജീവ് ബല്യാൺ പറഞ്ഞു. മുസാഫർനഗറിലെ 16 ലക്ഷം വോട്ടർമാരിൽ അഞ്ചു ലക്ഷംമുസ്ലീം വിഭാഗത്തിൽനിന്നുള്ളവരാണ്. ജാട്ട്,യാദവ് വിഭാഗങ്ങൾക്കും മണ്ഡലത്തിൽ സ്വാധീനമുണ്ട്. സിറ്റിങ് എം.പി.യായ സഞ്ജീവ് ബല്യാണും ആർ.എൽ.ഡി. നേതാവ് അജിത് സിങും തമ്മിലാണ് മത്സരം. എസ്.പി.യും ബി.എസ്.പി.യും അജിത് സിങിനെ പരസ്യമായി പിന്തുണക്കുന്നു. കോൺഗ്രസ് മണ്ഡലത്തിൽ സ്ഥാനാർഥിയെ നിർത്തിയിരുന്നില്ല. Content Highlights:bjp alleges fake voting in muzaffarnagar, wants faces in burkha checked
from mathrubhumi.latestnews.rssfeed http://bit.ly/2D610gA
via
IFTTT
No comments:
Post a Comment