സൈനികരുടെ പേരില്‍ വോട്ടഭ്യര്‍ഥന: മോദിയുടേത് പെരുമാറ്റച്ചട്ട ലംഘനമെന്ന് തിരഞ്ഞെടുപ്പ് ഓഫീസര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, April 11, 2019

സൈനികരുടെ പേരില്‍ വോട്ടഭ്യര്‍ഥന: മോദിയുടേത് പെരുമാറ്റച്ചട്ട ലംഘനമെന്ന് തിരഞ്ഞെടുപ്പ് ഓഫീസര്‍

മുംബൈ: ബാലാകോട്ടിൽ ആക്രമണം നടത്തിയ ഇന്ത്യൻ വ്യോമസേനാ പൈലറ്റുമാരുടെ പേരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വോട്ട് അഭ്യർഥന നടത്തിയത് പ്രഥമദൃഷ്ട്യാ തിരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് തിരഞ്ഞെടുപ്പ് ഓഫീസർ. മോദിയുടെ പ്രസംഗം ചട്ടലംഘനമാണെന്ന് ഉസ്മാനാബാദ് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ മഹാരാഷ്ട്ര മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കി. മഹാരാഷ്ട്രയിലെ ലാത്തൂരിൽ തിരഞ്ഞെടുപ്പ് സമ്മേളനത്തിൽ പ്രസംഗിക്കുമ്പോഴാണ്കന്നി വോർട്ടർമാരോട് വ്യോമസേനാ പൈലറ്റുമാരുടെ പേരിൽ മോദി ബിജെപിക്കുവേണ്ടി വോട്ട് അഭ്യർഥിച്ചത്. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറുടെ റിപ്പോർട്ടും മോദിയുടെ പ്രസംഗത്തിന്റെ വിശദാംശങ്ങളും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറും. സംഭവത്തിൽ എന്തു നടപടിയെടുക്കണമെന്ന കാര്യം തിരഞ്ഞെടുപ്പ് കമ്മീഷനാണ് തീരുമാനിക്കുക. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറുടെ റിപ്പോർട്ടിലെ കണ്ടെത്തലുകളോട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ യോജിക്കുകയാണെങ്കിൽ പ്രധാനമന്ത്രിയോട് വിശദീകരണം ചോദിക്കും. ഇക്കാര്യത്തിൽ ഈ ആഴ്ച തന്നെ തുടർ തീരുമാനമുണ്ടാകുമെന്നാണ് റിപ്പോർട്ട്. കന്നി വോട്ടർമാരോടുള്ള വോട്ട് അഭ്യർഥനയ്ക്കിടെയാണ് മോദി ബാലാകോട്ട് ആക്രമണത്തിൽ പങ്കെടുത്ത പൈലറ്റുമാരുടെ പേരിൽ ബിജെപിക്ക് വോട്ട് ആവശ്യപ്പെട്ടത്. നിങ്ങൾക്ക് ഇപ്പോൾ 18 വയസ്സ് പിന്നിട്ടിരിക്കുകയാണ്. നിങ്ങൾ നിങ്ങളുടെ വോട്ട് രാജ്യത്തിനുവേണ്ടി നൽകണം. പുൽവാമയിൽ കൊല്ലപ്പെട്ട ധീരരായ ജവാൻമാർക്കുവേണ്ടി നിങ്ങൾ വോട്ട് ചെയ്യണം. ബാലാകോട്ടിൽ വ്യോമാക്രമണം നടത്തിയ ധീരരായ വ്യോമസേനാ പൈലറ്റുമാർക്കുള്ള ബഹുമതിയായി നിങ്ങളുടെ വോട്ടുകൾ രേഖപ്പെടുത്തണമെന്നും മോദി പറഞ്ഞിരുന്നു. സംഭവം വിവാദമാകുകയും പ്രതിപക്ഷ കക്ഷികൾ തിരഞ്ഞടുപ്പ് കമ്മീഷനെ സമീപിക്കുകയും ചെയ്തതിനെ തുടർന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസറോട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടുകയായിരുന്നു. തുടർന്നാണ് മോദിയുടെ പ്രസംഗം പരിശോധിച്ച ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ പ്രസംഗത്തിൽ പെരുമാറ്റ ചട്ടലംഘനം ഉണ്ടായതായി കണ്ടെത്തിയത്. സൈന്യത്തിന്റെ പ്രവർത്തനങ്ങൾ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ രാഷ്ട്രീയ നേട്ടങ്ങൾക്കായി ഉപയോഗിക്കുന്നത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമായിരിക്കുമെന്നും അത്തരം പ്രവൃത്തികളിൽനിന്ന് രാഷ്ട്രീയപാർട്ടികളും സ്ഥാനാർഥികളും വിട്ടുനിൽക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ മാർച്ച് 19ന് പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. Content Highlights: Election Commission, Narendra Modi, Balakot strike, first time voters, prima facie violation


from mathrubhumi.latestnews.rssfeed http://bit.ly/2G98lwv
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages