വോട്ടുതേടി നാഗനൃത്തവുമായി കർണാടക മന്ത്രി നാഗരാജ് ; വീഡിയോ വൈറൽ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, April 11, 2019

വോട്ടുതേടി നാഗനൃത്തവുമായി കർണാടക മന്ത്രി നാഗരാജ് ; വീഡിയോ വൈറൽ

ഹോസ്കോട്ട്: പേര് നാഗരാജ് എന്നായതു കൊണ്ടു മാത്രമല്ല ജനങ്ങളെ കൈയിലെടുക്കുക എന്ന ലക്ഷ്യം കൂടിയുണ്ട് ഈ മന്ത്രിയ്ക്ക്. അതു കൊണ്ടാണ് തിരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയപ്പോൾ അനുയായികൾക്കൊപ്പം ഇദ്ദേഹം നാഗനൃത്തമാടിയത്. കർണാടകയിലെ ഭവനവകുപ്പ് മന്ത്രിഎംടിബി നാഗരാജ് ആണ് ഹോസ്കോട്ടിലെ തിരഞ്ഞെടുപ്പ് പ്രചരണ റാലിക്കിടെ നാഗീൻ നൃത്തമാടി ജനങ്ങളെ അമ്പരപ്പിച്ചത്. റാലിക്കിടെ മന്ത്രിക്കൊപ്പമുണ്ടായിരുന്ന വാദ്യമേളക്കാർ 1976 ൽ പുറത്തിറങ്ങിയ നാഗീൻ സിനിമയിലെ പാട്ട് വായിച്ചതോടെയാണ് നാഗരാജ് നൃത്തമാരംഭിച്ചത്. സ്വന്തം പേര് അന്വർഥമാക്കുന്നത് പോലെ ഗംഭീരമായിരുന്നു അറുപത്തേഴുകാരനായ നാഗരാജിന്റെ നാഗനൃത്തം.ചിക്കബല്ലാപുര ലോക്സഭാമണ്ഡലത്തിൽ നിന്ന് മത്സരിക്കുന്ന മുൻ കേന്ദ്രമന്ത്രി വീരപ്പ മൊയ്ലിക്ക് വേണ്ടി വോട്ട് തേടിയെത്തിയതായിരുന്നു നാഗരാജ്.ചൊവ്വാഴ്ചയായിരുന്നു ഹോസ്ക്കോട്ടിലെ റാലി. കൂടെയുള്ളവരും നൃത്തം ചെയ്ത് പ്രോത്സാഹിപ്പിച്ചതോടെ പ്രചരണറാലി അടിപൊളിയായി. ഇതിനോടകം തന്നെ നൃത്തത്തിന്റെ വീഡിയോ വൈറലായിക്കഴിഞ്ഞു. #WATCH Karnataka Housing Minister MTB Nagraj dances with a group of people while campaigning in Hoskote. #LokSabhaElections2019 pic.twitter.com/InQmOuLOis — ANI (@ANI) 10 April 2019 ഏകദേശം പത്ത് മിനിറ്റോളം തുടർന്ന നൃത്തത്തിനൊടുവിൽ അനുയായികളുടെ അഭ്യർഥനയെ തുടർന്ന് നാഗരാജ് നൃത്തം അവസാനിപ്പിച്ചു. ഇതിന് മുമ്പ് പല ഉത്സവനിമിഷങ്ങളിലും നാഗരാജ് തന്റെ നൃത്തപാടവം തെളിയിച്ചിട്ടുണ്ട്. കർണാടകത്തിലെ ഏറ്റവും സമ്പന്നനായ നിയമസഭാംഗം കൂടിയാണ് നാഗരാജ്. Content Highlights: Karnataka Minister Does Naagin Dance, MTB Nagaraj, LokSabha Election


from mathrubhumi.latestnews.rssfeed http://bit.ly/2X2hM7z
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages