കൊച്ചി: ശബരിലയിൽ സ്ത്രീയെ ആക്രമിച്ച കേസിൽ കോഴിക്കോട്ടെ എൻ.ഡി.എ. സ്ഥാനാർഥി പ്രകാശ് ബാബുവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കേസിൽ റിമാൻഡിലായിരുന്ന പ്രകാശ് ബാബുവിന് ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. രണ്ട് ലക്ഷം രൂപയുടെ ബോണ്ടും പാസ്പോർട്ടും ഹാജരാക്കണം, വോട്ടെടുപ്പിന് ശേഷം അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം തുടങ്ങിയ ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം നൽകിയത്. പൊതുപ്രവർത്തകർ രാഷ്ട്രീയനേട്ടത്തിന് വേണ്ടി ഭരണഘടനാവിരുദ്ധമായ പ്രവർത്തനങ്ങളിൽ ഏർപ്പെടരുതെന്നും ജാമ്യാപേക്ഷയിൽ വിധിപറയുന്നതിനിടെ കോടതി നിരീക്ഷിച്ചു. ചിത്തിര ആട്ടവിശേഷത്തിന് ശബരിമലയിൽ ദർശനത്തിനെത്തിയ സ്ത്രീയെ ആക്രമിച്ചെന്ന കേസിലാണ് പ്രകാശ് ബാബു റിമാൻഡിൽ കഴിഞ്ഞിരുന്നത്. കേസിൽ നേരത്തെ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് മാർച്ച് 28-ന് പ്രകാശ് ബാബു കോടതിയിൽ കീഴടങ്ങിയിരുന്നു. തുടർന്ന് 14 ദിവസത്തേക്ക് അദ്ദേഹത്തെ റിമാൻഡ് ചെയ്തു. റിമാൻഡ് കാലാവധി കഴിഞ്ഞദിവസം അവസാനിച്ചതോടെ പ്രകാശ്ബാബുവിന്റെ റിമാൻഡ് വീണ്ടും നീട്ടിയിരുന്നു. ഇതിനിടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. Content Highlights:kozhikode nda candidate prakash babu gets bail from high court
from mathrubhumi.latestnews.rssfeed http://bit.ly/2Idub5g
via
IFTTT
No comments:
Post a Comment