പോളിങ് സ്‌റ്റേഷനില്‍ 'നമോ' ഭക്ഷണപ്പൊതികള്‍; വിവാദം, തര്‍ക്കം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, April 11, 2019

പോളിങ് സ്‌റ്റേഷനില്‍ 'നമോ' ഭക്ഷണപ്പൊതികള്‍; വിവാദം, തര്‍ക്കം

നോയിഡ: പോളിങ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥർക്ക് നമോ ഭക്ഷണപ്പൊതികൾ നൽകിയതിനെചൊല്ലി വിവാദം. നോയിഡയിലെ സെക്ടർ 15-ലെ പോളിങ് സ്റ്റേഷനിലാണ് നമോ ഭക്ഷണപ്പൊതികൾ എത്തിയതിനെ ചൊല്ലി വിവാദമുണ്ടായത്. പോളിങ് സ്റ്റേഷന്റെ 200 മീറ്റർ ദൂരപരിധിക്കുള്ളിൽ രാഷ്ട്രീയപാർട്ടികളുടെയോ സ്ഥാനാർഥികളുടെയോ നേതാക്കളുടെയോ പേരോ ചിത്രങ്ങളോ പാടില്ലെന്നാണ് നിയമം. ഇത് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷകക്ഷികൾ നമോ ഭക്ഷണപ്പൊതി കൊണ്ടുവന്നതിനെ എതിർത്തത്. ഭക്ഷണപ്പൊതികൾക്ക് പുറത്ത് നമോ ഫുഡ്സ് എന്ന് ഹിന്ദിയിൽ എഴുതിയിരുന്നു. ഇത് പ്രധാനമന്ത്രിയുടെ പേരിനെ പ്രതിനിധീകരിക്കുന്നതാണെന്നായിരുന്നു പ്രതിപക്ഷപാർട്ടികളുടെ ആരോപണം. അതേസമയം, സംഭവം വാർത്തയായതോടെ നമോ ഫുഡ്സും ബി.ജെ.പി.യും തമ്മിൽ ബന്ധമില്ലെന്ന് വാദിച്ച് നിരവധി ട്വീറ്റുകൾ പ്രത്യക്ഷപ്പെട്ടു. നമോ ഫുഡ്സ് എന്ന പേരിൽ സ്ഥാപനങ്ങളുണ്ടെന്നും ഇതിന് പ്രധാനമന്ത്രിയുമായോ ബി.ജെ.പി.യുമായോ ബന്ധമില്ലെന്നുമായിരുന്നു ട്വീറ്റുകൾ. Content Highlights:namo food packets in polling station


from mathrubhumi.latestnews.rssfeed http://bit.ly/2DaQHYo
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages