16 ലോക്‌സഭ വന്നു, ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധികളായി കേരളത്തില്‍ നിന്ന് രണ്ട് പേര്‍ മാത്രം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, April 11, 2019

16 ലോക്‌സഭ വന്നു, ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധികളായി കേരളത്തില്‍ നിന്ന് രണ്ട് പേര്‍ മാത്രം

പതിനാറ് ലോക്സഭാ തിരഞ്ഞെടുപ്പുകൾ നടന്നതിൽ കേരളത്തിൽ നിന്ന് നോമിനേറ്റ് ചെയ്യപ്പെട്ടിട്ടുളള ആംഗ്ലോ ഇന്ത്യൻ പ്രതിനിധികൾ ഇതുവരെ രണ്ട് പേർ മാത്രം. രണ്ട് പേരും എത്തിയത് കഴിഞ്ഞ രണ്ട് ലോക്സഭാ കാലത്തായിരുന്നു തലശ്ശേരിക്കാരനായ പ്രൊഫ.റിച്ചാർഡ് ഹെയയാണ് കഴിഞ്ഞ ലോക്സഭയിൽ ആംഗ്ലോ ഇന്ത്യൻ പ്രതിനിധിയായി ലോക്സഭയിലെത്തിയത്. പതിനഞ്ചാം ലോക്സഭയിൽ കോൺഗ്രസ് പാർട്ടിയിൽ നിന്ന് എറണാകുളം വടുതല സ്വദേശി ഡോ.ചാൾസ് ഡയസിനെയും തിരഞ്ഞെടുത്തു. 2009 മുതൽ 2014 വരെ അദ്ദേഹം ആംഗ്ലോ ഇന്ത്യൻ പ്രതിനിധിയായിരുന്നു വിദ്യാഭ്യാസ വിചക്ഷണൻ, അധ്യാപകൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുളള റിച്ചാർഡ് ഹേ 2015 മുതൽ ലോക്സഭയിലെ ആംഗ്ലോ ഇന്ത്യൻ പ്രതിനിധിയായി പ്രവർത്തിക്കുന്നു. കോൺഗ്രസിന്റെ സജീവ പ്രവർത്തകനായ ഡോ.ചാൾസ് ഡയസ് ആംഗ്ലോ ഇന്ത്യൻ അസോസിയേഷന്റെ കേരളത്തിലെ ആക്ടിങ് പ്രസിഡന്റ് ആയിട്ടുണ്ട്. കൊല്ലം സ്വദേശിയായ ജോസ് ഫെർണാണ്ടസും ആംഗ്ലോ ഇന്ത്യൻ പ്രതിനിധിയായി ലോക്സഭയിലെത്തിയിട്ടുണ്ട്. അതു പക്ഷേ കർണ്ണാടകയിൽ നിന്നാണെന്നു മാത്രം. 545 ലോക്സഭ സീറ്റുകളിലേക്ക് 543 തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ എത്തുമ്പോൾ 2 ആംഗ്ലോ ഇന്ത്യൻ പ്രതിനിധികളെ രാഷ്ട്രപതി നേരിട്ട് നോമിനേറ്റ് ചെയ്യുന്നു. എട്ട് പ്രാവശ്യവും ആംഗ്ലോ ഇന്ത്യൻ പ്രതിനിധിയായി ലോക്സഭയിലേക്കെത്തി റെക്കോഡിട്ടത് മധ്യപ്രദേശ് സ്വദേശിയായ ഫ്രാങ്ക് അന്തോണിയാണ്. തൊട്ടു പിന്നാലെയുണ്ട് ഏഴു തവണ പ്രതിനിധിയായി എത്തിയ അലഹബാദ് സ്വദേശി എ.ഇ.ടി ബാരോ. Content Highlights: Anglo members, loksabha


from mathrubhumi.latestnews.rssfeed http://bit.ly/2VDCMRN
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages