കെ മുരളീധരനെ മാലയിട്ട് സ്വീകരിക്കുന്നതിനിടെ സ്റ്റേജ് തകര്‍ന്നു, നിലംപൊത്തി സ്ഥാനാര്‍ഥിയും അണികളും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, April 11, 2019

കെ മുരളീധരനെ മാലയിട്ട് സ്വീകരിക്കുന്നതിനിടെ സ്റ്റേജ് തകര്‍ന്നു, നിലംപൊത്തി സ്ഥാനാര്‍ഥിയും അണികളും

വടകരയിലെ യുഡിഎഫ് സ്ഥാനാർഥി കെ.മുരളീധരന് പ്രവർത്തകർ ഹാരാർപ്പണം നടത്തുന്നതിനിടെ വേദി തകർന്നുവീണു. കുറ്റ്യാടി ചെറിയ കുമ്പളത്ത് തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് സംഭവം. മുരളീധരനെ മാലയണിയിക്കാൻ പ്രവർത്തകർ ശ്രമിക്കുന്നതിനിടെ സ്റ്റേജ് തകർന്ന് വീഴുകയായിരുന്നു. പ്രവർത്തകർക്കൊപ്പം മുരളീധരനും താഴെ വീണു. എന്നാൽ വീണിടത്ത് നിന്നും ഒന്നും സംഭവിച്ചിട്ടില്ലാത്ത പോലെ എഴുന്നേറ്റ് അദ്ദേഹം പ്രവർത്തകരെ അഭിസംബോധന ചെയ്തു. സ്റ്റേജ് പൊട്ടിവീണിട്ടും മുരളീധരൻ തന്റെ സ്വതസിദ്ധമായ നർമം കൈവിട്ടില്ല. ഏത് പ്രതിസന്ധിയുണ്ടായാലും അതിനെയല്ലാം അതിജീവിക്കാൻ കഴിയും. സ്റ്റേജ് പൊട്ടിവീണിട്ടും ഒരാപത്തും ഉണ്ടായിട്ടില്ല. ബോംബേറൊന്നും നമ്മുടെ പ്രവർത്തനത്തെ ബാധിക്കാൻ പോവില്ലെന്നും ചിരിച്ചുകൊണ്ട് മുരളീധരൻ പറഞ്ഞപ്പോൾ പ്രവർത്തകരും അത് കയ്യടിച്ചു സ്വീകരിച്ചു. മുന്നോട്ട് പോകാൻ പ്രവർത്തകരുടെ സഹായവും മുരളീധരൻ അഭ്യർഥിച്ചു. Content Highlight:K Muraleedharan, K Muraleedharan Stage Collapsed, Vadakara UDF Candidate K Muraleedharan


from mathrubhumi.latestnews.rssfeed http://bit.ly/2VFH4bu
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages