ആദ്യമണിക്കൂറുകളില്‍ ഭേദപ്പെട്ട പോളിങ്; ആന്ധ്രയില്‍ ടിഡിപി-വൈഎസ്ആര്‍ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, April 11, 2019

ആദ്യമണിക്കൂറുകളില്‍ ഭേദപ്പെട്ട പോളിങ്; ആന്ധ്രയില്‍ ടിഡിപി-വൈഎസ്ആര്‍ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി

ഹൈദരാബാദ്/ന്യൂഡൽഹി: ലോക്സഭ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഒമ്പത് മണി വരെ 91 മണ്ഡലങ്ങളിലും ഭേദപ്പെട്ട പോളിങ് രേഖപ്പെടുത്തി. അരുണാചൽ പ്രദേശ് 13.3, തെലങ്കാന 10.6,അസം 10.2, ആൻഡമാൻ ആന്റ് നിക്കോബർ 5.83 എന്നിങ്ങനെയാണ് ഒമ്പതുമണി വരെയുള്ള പോളിങ് ശതമാനം. ആദ്യഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന ഉത്തർപ്രദേശിലെ എട്ട് ലോക്സഭ മണ്ഡലങ്ങളിലും ആദ്യമണിക്കൂറുകളിൽ ഭേദപ്പെട്ട പോളിങ് രേഖപ്പെടുത്തി. സഹാറൻപുർ-13, മുസാഫർനഗർ-12, മീററ്റ്-11, ബിജ്നോർ-11, ബാഗ്പത്-10.19, ഗാസിയാബാദ്-12, ഗൗതംബുദ്ധനഗർ-10.7 എന്നിങ്ങനെയാണ് പോളിങ് ശതമാനം. അതിനിടെ മുസാഫർനഗറിൽ കള്ളവോട്ട് നടക്കുന്നതായി ആരോപിച്ച് ബി.ജെ.പി. രംഗത്തെത്തി. ബുർഖ ധരിച്ചെത്തുന്നവർ കള്ളവോട്ട് ചെയ്യുന്നുണ്ടെന്നും ഇവരെ പരിശോധിക്കണമെന്നുമാണ് ബി.ജെ.പിയുടെ ആവശ്യം. നിയമസഭ, ലോക്സഭ തിരഞ്ഞെടുപ്പുകൾ ഒരേസമയം നടക്കുന്ന ആന്ധ്രപ്രദേശിലും ആദ്യമണിക്കൂറുകളിൽ നിരവധിപേർ വോട്ട് രേഖപ്പെടുത്തി. സംഘർഷസാധ്യതകൾ കണക്കിലെടുത്ത് പലയിടത്തും കർശന സുരക്ഷ ഒരുക്കിയിരുന്നെങ്കിലും ഗുണ്ടൂരിൽ വൈഎസ്ആർ കോൺഗ്രസ് പ്രവർത്തകരും ടി.ഡി.പി. പ്രവർത്തകരും ഏറ്റുമുട്ടി. ഗുട്ടിയിലെ പോളിങ് ബൂത്തിൽ ജനസേന പാർട്ടി സ്ഥാനാർഥി വോട്ടിങ് യന്ത്രം നിലത്തെറിഞ്ഞു തകർത്തു. ജനസേന സ്ഥാനാർഥിയായ മധുസൂദൻ ഗുപ്തയാണ് അക്രമം നടത്തിയത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ജഗമോഹൻ റെഡ്ഡി, ആസാദുദ്ദീൻ ഒവൈസി, ഹരീഷ് റാവത്ത്, തുടങ്ങിയ രാഷ്ട്രീയനേതാക്കൾ ആദ്യഘട്ട വോട്ടെടുപ്പിൽ വോട്ട് രേഖപ്പെടുത്തി. Content Highlights: Loksabha Election 2019; First Phase Polling is Going on


from mathrubhumi.latestnews.rssfeed http://bit.ly/2U9hBpt
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages