വിമാനത്തിന് യന്ത്രത്തകരാർ; രാഹുല്‍ ഗാന്ധിയുടെ ബിഹാർ പ്രചാരണയാത്ര മുടങ്ങി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, April 26, 2019

വിമാനത്തിന് യന്ത്രത്തകരാർ; രാഹുല്‍ ഗാന്ധിയുടെ ബിഹാർ പ്രചാരണയാത്ര മുടങ്ങി

ന്യൂഡൽഹി: വിമാനത്തിന്റെ യന്ത്രത്തകരാറ് കാരണം വെള്ളിയാഴ്ച രാവിലെ പട്നയിലേക്കുള്ള യാത്ര ഒഴിവാക്കി ഡൽഹിയിലേക്ക് മടങ്ങേണ്ടി വന്നതായി രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു. യാത്രയ്ക്ക് തടസം നേരിട്ടതിനാൽ ബിഹാർ, ഒഡിഷ, മഹാരാഷ്ട്ര എന്നിവടങ്ങളിലെ തിരഞ്ഞെടുപ്പ് പ്രചരണ പരിപാടികൾ വൈകാനിടയായതിൽ ഖേദമുണ്ടെന്നും രാഹുൽ ട്വീറ്റ് ചെയ്തു. ബിഹാറിലെ സമസ്തിപുർ, ഒഡിഷയിലെ ബാലസോർ, മഹാരാഷ്ട്രയിലെ സംഗംനർ എന്നിവടങ്ങളിലാണ്കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചരണപരിപാടികൾ. രാവിലെ 10.30 ന് സമസ്തിപുരിലെ പരിപാടിയിലാണ് രാഹുലിന് ആദ്യം പങ്കെടുക്കേണ്ടിയിരുന്നത്. ട്വീറ്റിനൊപ്പം വിമാനത്തിനകത്ത് നിന്നുള്ള വീഡിയോയും രാഹുൽ പങ്കു വെച്ചിട്ടുണ്ട്. ചെറുവിമാനത്തിലെ കോക്പിറ്റിൽ പൈലറ്റുമാർ വിമാനം നിയന്ത്രിക്കാൻ ശ്രമിക്കുന്നതും വിമാനത്തിനുള്ളിൽ രാഹുലും മറ്റ് നേതാക്കളും ഇരിക്കുന്നതും വീഡിയോദൃശ്യങ്ങളിലുണ്ട്. Engine trouble on our flight to Patna today! We've been forced to return to Delhi. Today's meetings in Samastipur (Bihar), Balasore (Orissa) & Sangamner (Maharashta) will run late. Apologies for the inconvenience. pic.twitter.com/jfLLjYAgcO — Rahul Gandhi (@RahulGandhi) 26 April 2019 കഴിഞ്ഞ കൊല്ലംഏപ്രിലിൽകർണാടക നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് രാഹുൽ യാത്ര ചെയ്ത വിമാനത്തിനും യന്ത്രത്തകരാർസംഭവിച്ചതിനെ തുടർന്ന്തിരച്ചിറക്കിയിരുന്നു.അന്ന് വിമാനത്തിനുണ്ടായ തകരാറിൽ അട്ടിമറിശ്രമമുണ്ടെന്നുംആരോപണം ഉയർന്നിരുന്നു. Content Highlights: Rahul Gandhi Tweets About "Engine Trouble" On Flight


from mathrubhumi.latestnews.rssfeed http://bit.ly/2Vkfgg3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages