ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവചരിത്രം പറയുന്ന സിനിമയ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ ഏർപ്പെടുത്തിയനിരോധനം നീക്കാൻ സുപ്രീം കോടതി തയ്യാറായില്ല. അത് തിരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ടകാര്യങ്ങളാണെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി നിരോധനം നീക്കാനാകില്ലെന്നും വ്യക്തമാക്കി. സെൻസർ ബോർഡിന്റെ പോലും അനുമതി ലഭിച്ചിട്ടും സിനിമയുടെ റിലീസ് തടഞ്ഞു വെക്കുന്നതിനെതിരെ ചിത്രത്തിന്റെ നിർമാതാക്കളാണ് സുപ്രീം കോടതിയെ സമീപിച്ചത്. എന്നാൽ ഇക്കാര്യം പരിഗണിക്കാനാവില്ലെന്നായിരുന്നു ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അദ്ധ്യക്ഷനായ ബെഞ്ചിന്റെ നിലപാട്. ഈ സമയത്ത് ചിത്രം പ്രദർശിപ്പിക്കുന്നതിന് മാത്രമാണ് വിലക്കുള്ളതെന്നും തിരഞ്ഞെടുപ്പ് കമ്മീഷനാണ് ഈ തീരുമാനമെടുത്തതെന്നും അതിനാൽ വിഷയത്തിൽ ഇടപൈൻ കഴിയില്ലെന്നും ബെഞ്ച് വ്യക്തമാക്കി. വിവേക് ഒബ്രോയ് നായകനാകുന്ന ചിത്രം തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ചിത്രത്തിന്റെ റിലീസ് തിരഞ്ഞെടുപ്പ് കമ്മീഷൻ തടഞ്ഞത്. തിരഞ്ഞെടുപ്പ് കഴിയുംവരെ ചിത്രം റിലീസ് ചെയ്യരുതെന്നായിരുന്നു കമ്മീഷന്റെ നിലപാട്. content highlights:Supreme Court Refuses to Lift Ban on Release of PM Modi Biopic
from mathrubhumi.latestnews.rssfeed http://bit.ly/2L0PrgL
via
IFTTT
No comments:
Post a Comment