വാരാണസി: മുൻനിര എൻഡിഎ നേതാക്കളുടെയും ബിജെപി നേതാക്കളുടെയും സാന്നിധ്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള നാമനിർദേശ പത്രിക സമർപ്പിച്ചു. വാരാണസി കളക്ടറേറ്റിൽ വെച്ച് എൻഡിഎ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് മോദിപത്രിക സമർപ്പിച്ചത്. കഴിഞ്ഞ ദിവസമാണ് മോദി വാരാണസിയിലെത്തിയത്. ബിജെപിയുടെ ശക്തി വിളിച്ചോതി വമ്പൻ റോഡ് ഷോ കഴിഞ്ഞ ദിവസം മോദി നടത്തിയിരുന്നു. ഇതിന് ശേഷം ഇന്ന് ബിജെപി പ്രവർത്തകർക്കായി സംഘടിപ്പിച്ച സമ്മേളനത്തിലും പങ്കെടുത്തതിന് ശേഷമാണ് മോദി നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. മോദിയെ കാണാൻ വൻ ജനക്കൂട്ടമാണ് കളട്രേറ്റിന് മുന്നിൽ കൂടിനിൽക്കുന്നത്. ആറുലക്ഷം വോട്ടിന്റെ ഭൂരിപക്ഷമാണ് ബിജെപി വാരാണസിയിൽ ലക്ഷ്യമിടുന്നത്. കോൺഗ്രസും, എസ്പി-ബിഎസ്പി സഖ്യവും ശക്തരായ സ്ഥാനാർഥികളെയല്ല നിർത്തിയിട്ടുള്ളത്. ഇത്തവണ യുപിയിൽ കഴിഞ്ഞ തവണ നേടിയ സീറ്റുകൾ നിലനിർത്താൻ മോദിയെ പരമാവധി പ്രയോജനപ്പെടുത്തുന്നതിന് വേണ്ടിയാണ് വാരാണസിയിൽ കൂറ്റൻ റോഡ് ഷോയടക്കം നാമനിർദേശ പത്രിക സമർപ്പണം ബിജെപി ആഘോഷമാക്കി മാറ്റിയത്. ഇത് രണ്ടാം വട്ടമാണ് മോദി വാരാണസിയിൽ നിന്ന് മത്സരിക്കുന്നത്. Content Highlights:PM Narendra Modi files nomination from Varanasi parliamentary constituency
from mathrubhumi.latestnews.rssfeed http://bit.ly/2VsZpf0
via
IFTTT
No comments:
Post a Comment