കോട്ടയം:കെവിൻ വധക്കേസിലെ വിചാരണയുടെ മൂന്നാം ദിവസമായ ഇന്ന് കെവിന്റെ ഭാര്യ നീനു ചാക്കോ ഇന്ന് കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലെത്തും. കേസിൽ അഞ്ചാം സാക്ഷിയാണ് നീനു. കേസിലെ മറ്റൊരു പ്രധാന സാക്ഷിയായ അനീഷിന് നീനുവിന്റെ പിതാവ് ചാക്കോയെ തിരിച്ചറിയാനായില്ല. പ്രതികളെല്ലാം തിരിച്ചറിയാതിരിക്കാനായി ഒരേ നിറത്തിലുള്ള വേഷമണിഞ്ഞാണ് കോടതിയിൽ എത്തിയത്. അതിനാൽ തന്നെ കേസിൽ ചാക്കോയ്ക്ക് ഉള്ള പങ്ക് തെളിയിക്കാൻ നീനുവിന്റെ മൊഴി അനിവാര്യമാണ്. കേസ് ദുരഭിമാനക്കൊലയായി പരിഗണിച്ച് വിചാരണ വേഗത്തിൽ പൂർത്തിയാക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യം കോടതി നേരത്തേ അംഗീകരിച്ചിരുന്നു. പ്രതികൾ രൂപമാറ്റം വരുത്തിയതിനാൽ തിരിച്ചറിയാൻ കഴിയുന്നില്ലെന്ന് അനീഷ് കോടതിയിൽ മൊഴി നൽകി. 2018 മെയ് 27-നാണ് കോട്ടയം നട്ടാശേരി പ്ലാത്തറയിൽ കെവിൻ പി.ജോസഫിനെ(24) കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. കൊല്ലം സ്വദേശിയായ നീനുവിനെ പ്രണയിച്ച് വിവാഹം കഴിച്ചദിവസം നീനുവിന്റെ ബന്ധുക്കളും അവരുടെ സുഹൃത്തുക്കളും ചേർന്ന് കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു.നീനുവിനെകെവിൻ പ്രണയിച്ച് വിവാഹം കഴിച്ചതിലെ ദുരഭിമാനം കാരണമായിരുന്നു കൊലപാതകം. നീനുവിന്റെ അച്ഛനും സഹോദരനും അവരുടെ സുഹൃത്തുക്കളുമാണ് കേസിലെ പ്രതികൾ. മേയ് 27-ന് പുലർച്ചെ അനീഷിന്റെ വീട് ആക്രമിച്ചാണ് പ്രതികൾ അനീഷിനെയും കെവിനെയും തട്ടിക്കൊണ്ടുപോയത്. കൊല്ലം ജില്ലയിലെ തെന്മലയിൽ ഇരുവരെയും എത്തിച്ചു. തുടർന്ന് അനീഷിനെ പ്രതികൾ തിരികെ കോട്ടയത്ത് എത്തിച്ചു. 28-ന് രാവിലെ 11-ന് കെവിന്റെ മൃതദേഹം പുനലൂരിന് സമീപമുള്ള ചാലിയക്കര ആറ്റിൽ കണ്ടെത്തുകയായിരുന്നു. Content Highlight: Neenu chacko present the court for kevin murder case trial
from mathrubhumi.latestnews.rssfeed http://bit.ly/2L35A5x
via
IFTTT
No comments:
Post a Comment