റാഫേല്‍: കോടതിയലക്ഷ്യ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധി പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, April 29, 2019

റാഫേല്‍: കോടതിയലക്ഷ്യ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധി പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചു

ന്യൂഡൽഹി: റഫാൽ കേസുമായി ബന്ധപ്പെട്ട് നടത്തിയ കോടതിയലക്ഷ്യ പരാമർശത്തിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി സുപ്രീം കോടതിയിൽ പുതിയ സത്യവാങ്മൂലം സമർപ്പിച്ചു. പ്രധാനമന്ത്രി കള്ളനാണെന്ന് സുപ്രീം കോടതിയും കണ്ടെത്തിയെന്ന പ്രസ്താവനയിലാണ് രാഹുൽ ഗാന്ധി പുതിയ സത്യവാങ്മൂലം സമർപ്പിച്ചത്. എന്നാൽ പ്രസ്താവനയിൽ അദ്ദേഹം ഖേദം പ്രകടിപ്പിച്ചിട്ടില്ല. ബി ജെ പി നേതാവ് മീനാക്ഷി ലേഖിയാണ് രാഹുലിനെതിരെ കോടതിയലക്ഷ്യ ഹർജി നൽകിയത്. റഫാൽ കേസിൽ സുപ്രീം കോടതിയുടെ ഇടക്കാല വിധി പരാമർശിച്ചുകൊണ്ട് രാഹുൽ നടത്തിയ പരാമർശമാണ് വിവാദത്തിനിടയായത്. റഫാൽ ഇടപാടിൽ പ്രധാനമന്ത്രി അഴിമതി നടത്തിയെന്ന് സുപ്രീം കോടതി പറഞ്ഞെന്നായിരുന്നു അമേഠിയിൽ രാഹുൽ പ്രസംഗത്തിൽ പറഞ്ഞത്. തുടർന്ന് രാഹുലിനെതിരെ ബി ജെ പി കോടതിയലക്ഷ്യ ഹർജി സമർപ്പിക്കുകയായിരുന്നു. പരാമർശത്തിൽ ഖേദം പ്രകടിപ്പിപ്പിച്ച രാഹുൽ, കോടതിയെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. കോടതിയലക്ഷ്യ ഹർജി സമർപ്പിച്ച ബി ജെ പി എം പി മീനാക്ഷി ലേഖി രാഷ്ട്രീയം കളിക്കുകയാണെന്നും രാഹുൽ പറഞ്ഞു. Congress President Rahul Gandhi files affidavit in connection with the contempt petition filed by BJP MP Meenakshi Lekhi over his comment on Supreme Courts Rafale order. pic.twitter.com/al3SBsymTi — ANI (@ANI) April 29, 2019 content highlights:rahul gandhi, affidavit, rafale


from mathrubhumi.latestnews.rssfeed http://bit.ly/2VvVRZE
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages