ചണ്ഡീഗഢ്: അമേത്തിയിൽ രാഹുൽ ഗാന്ധി പരാജയപ്പെട്ടാൽ രാഷ്ട്രീയപ്രവർത്തനം അവസാനിപ്പിക്കുമെന്ന് നവജ്യോത് സിങ് സിദ്ധു. യഥാർഥ ദേശീയത എന്താണെന്ന് സോണിയ ഗാന്ധിയിൽ നിന്ന് പഠിക്കണമെന്നും സിദ്ധു കൂട്ടിച്ചേർത്തു. രാജീവ് ഗാന്ധി കൊല്ലപ്പെട്ട ശേഷം സോണിയ കോൺഗ്രസിനെ നയിച്ചത് പ്രശംസനീയമായ രീതിയിലാണെന്നും സിദ്ധു പറഞ്ഞു. 10 കൊല്ലം തുടർച്ചയായി കേന്ദ്രത്തിൽ മികച്ച ഭരണം കാഴ്ച വെയ്ക്കാൻ പാർട്ടിയ്ക്ക് സാധിച്ചത് സോണിയയുടെ നേതൃത്വത്തിലാണെന്ന് സിദ്ധു ഓർമിപ്പിച്ചു. ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്ന സിദ്ധു പഞ്ചാബിലെ ടൂറിസം,സാംസ്കാരിക വകുപ്പ് മന്ത്രിയാണ്. കോൺഗ്രസ് ഭരണത്തിൽ 70 കൊല്ലത്തോളം രാജ്യത്ത് ഒരു തരത്തിലുള്ള വികസനപ്രവർത്തനങ്ങളും നടന്നിട്ടില്ലെന്ന ബിജെപി ആരോപണത്തെ സിദ്ധു നിരസിച്ചു. രാജ്യം ഏറ്റവുമധികം പുരോഗതി കൈവരിച്ച ഭരണകാലം കോൺഗ്രസിന്റേതാണെന്ന് സിദ്ധു ആവർത്തിച്ചു. ബിജെപിയോട് വിശ്വസ്തത പുലർത്തുന്നവരെ ദേശസ്നേഹികളെന്നുംപാർട്ടി വിടുന്നവരെ രാജ്യദ്രോഹികളെന്നും വിളിക്കുന്നതാണ് ബിജെപിയുടെ പ്രത്യക്ഷനയമെന്നും സിദ്ധു കുറ്റപ്പെടുത്തി. റഫാൽ ഇടപാടിലെ അഴിമതിയോരോപണം പൊതുതിരഞ്ഞെടുപ്പിൽ മോദിയ്ക്കെതിരായി പ്രതിഫലിക്കുമെന്നും സിദ്ധു കൂട്ടിച്ചേർത്തു. Content Highlights:Amethi, Navjot Singh Sidhu, Rahul Gandhi, Sonia Gandhi
from mathrubhumi.latestnews.rssfeed http://bit.ly/2LdoYNd
via
IFTTT
No comments:
Post a Comment