ന്യൂഡൽഹി: റഫാൽ പുനഃപരിശോധനാ ഹർജികളിൽ മറുപടി നൽകുന്നതിന് കേന്ദ്ര സർക്കാർ കൂടുതൽ സമയം തേടി. ഹർജികൾ സുപ്രീം കോടതി ചൊവ്വാഴ്ച പരിഗണിക്കാനിരിക്കെയാണ് വാദം മാറ്റിവെക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്. കൂടുതൽ സമയം ആവശ്യപ്പെടുന്നതിന്റെ കാരണങ്ങൾ വ്യക്തമാക്കിക്കൊണ്ട് കത്ത് സമർപ്പിക്കാൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗൊയി അധ്യക്ഷനായ ബെഞ്ച് സോളിസിറ്റർ ജനറലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയത്തിൽ പുതിയ സത്യവാങ്മൂലം തയ്യാറാക്കാൻ കൂടുതൽ സമയം ആവശ്യമാണെന്നും അതിനാൽ ചൊവ്വാഴ്ച ആരംഭിക്കാനിരിക്കുന്ന വാദം മാറ്റിവെക്കണമെന്നുമാണ് സോളിസിറ്റർ ജനറൽ തുഷാർ മെഹ്ത കോടതിയോട് ആവശ്യപ്പെട്ടത്. തുടർന്നായിരുന്നു ഇക്കാര്യം വ്യക്തമാക്കുന്ന കത്ത് സമർപ്പിക്കാൻ കോടതി അദ്ദേഹത്തോട് ആവശ്യപ്പെട്ടത്. Central Government seeks time to file a fresh affidavit in the Rafale review petition case and asks the court to defer the hearing which was fixed for tomorrow to allow it to file the affidavit. pic.twitter.com/kjpa7zVlA4 — ANI (@ANI) April 29, 2019 content highlights:Central Government, Rafale review petition, supreme court
from mathrubhumi.latestnews.rssfeed http://bit.ly/2PBYjYV
via
IFTTT
No comments:
Post a Comment